ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഹര്‍ഭജന് ഉപദേശം; പൊളിച്ചടുക്കി കയ്യില്‍ കൊടുത്ത് ഭാജി

ശോഭയോടെ തന്നെ നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കു. നിങ്ങളുടെ മുന്‍ഗാമികള്‍ ചെയ്തത് പോലെ വിഡ്ഡിത്തം കാണിക്കാതിരിക്കു
ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഹര്‍ഭജന് ഉപദേശം; പൊളിച്ചടുക്കി കയ്യില്‍ കൊടുത്ത് ഭാജി

സമൂഹമാധ്യമങ്ങളില്‍ സജീവമായ ക്രിക്കറ്റ് താരങ്ങളില്‍ മുന്നിലുണ്ട് ഹര്‍ഭജന്‍ സിങ്. സ്‌പോര്‍ട്‌സിലായാലും മറ്റ് സാമൂഹിക വിഷയങ്ങളിലായാലും ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ നിര്‍ദേശിച്ച ഒരു വ്യക്തിക്ക് ട്വിറ്ററിലൂടെ തന്നെ തക്ക മറുപടി നല്‍കുകയാണ് ഭാജി. 

പഴയ നായയെ പുതിയ വിദ്യകള്‍ പഠിപ്പിക്കാനാവില്ല എന്നാണ് പറയാറ്. ക്രിക്കറ്റ് ലോകത്തെ നിങ്ങളുടെ നല്ല ദിനങ്ങള്‍ കടന്നു പോയി കഴിഞ്ഞു. അത് നിങ്ങള്‍ മനസിലാക്കണം. ശോഭയോടെ തന്നെ നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കു. നിങ്ങളുടെ മുന്‍ഗാമികള്‍ ചെയ്തത് പോലെ വിഡ്ഡിത്തം കാണിക്കാതിരിക്കു എന്നായിരുന്നു ഭാജിക്കുള്ള ഒരു വ്യക്തിയുടെ ഉപദേശം. 

അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങി പോകുന്നു എന്ന് എഴുതി ഭാജി ട്വീറ്റ് ചെയ്ത ഫോട്ടോയ്ക്കായിരുന്നു നോയല്‍ സ്മിത്ത് എന്ന വ്യക്തിയുടെ വിരമിക്കാന്‍ സമയമായെന്നുള്ള ഉപദേശം. എന്നാല്‍ പഴയ നായയായ നിങ്ങളെ പോലുള്ളവര്‍ക്ക് കുരയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു എന്ന മറുപടിയുമായി ഹര്‍ഭജന്‍ എത്തി.

നിങ്ങള്‍ക്ക് കുരയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു, അത് ചെയ്ത് പോവുക. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ മനസു കാണിക്കാത്ത നിങ്ങള്‍ തോറ്റു കഴിഞ്ഞു. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്ക് മുന്നിലുണ്ടാകും. നിങ്ങളുടെ വഴി മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കാതിരിക്കു എന്നും ഭാജി മറുപടി നല്‍കി.

2015ന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഹര്‍ഭജന്‍ സിങ്ങിനായിട്ടില്ല. ഐപിഎല്ലില്‍ മുംബൈയ്ക്കായി ഭാജി സാന്നിധ്യം ഉറപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള ഹര്‍ഭജന്റെ കടന്നുവരവ് പ്രയാസമേറിയതായിരിക്കും എന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com