ലോക കപ്പില്‍ മെസി പൂര്‍ണ പരാജയമാകുമെന്ന് റൊണാള്‍ഡോ; സുഹൃത്തുക്കളോട് റോണോ മെസിയെ കുറിച്ച് പറയുന്നതിങ്ങനെ

2018ല്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മെസിക്ക് സാധിക്കില്ലെന്ന് റോണോ
ലോക കപ്പില്‍ മെസി പൂര്‍ണ പരാജയമാകുമെന്ന് റൊണാള്‍ഡോ; സുഹൃത്തുക്കളോട് റോണോ മെസിയെ കുറിച്ച് പറയുന്നതിങ്ങനെ

മെസിയില്ലാത്ത ലോക കപ്പാകുമോ എന്ന ആശങ്ക താലനാരിഴയ്ക്കായിരുന്നു ഒഴിഞ്ഞു പോയത്. റൊണാള്‍ഡോയും, മെസിയും ഉള്‍പ്പെടെയുള്ള വമ്പന്മാരില്ലാതെ ലോക കപ്പ് അതിന്റെ ആവേശത്തിലേക്ക് എത്തില്ലെന്ന് വ്യക്തം. എന്നാല്‍ റൊണാള്‍ഡോ ലോക കപ്പില്‍ പരാജയമായിരിക്കും എന്ന് റൊണാള്‍ഡോ പറയുന്നതായാണ് സ്പാനിഷ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2018ല്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മെസിക്ക് സാധിക്കില്ലെന്ന് റോണോ സുഹൃത്തുക്കളോട് പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവാരമില്ലാത്ത ടീമുമായാണ് അര്‍ജന്റീന ലോക കപ്പ് കളിക്കാന്‍ എത്തുന്നത്. ഈ ടീമുമായി ലോക കപ്പ് കളിക്കാന്‍ അര്‍ജന്റീന പാടുപെടുമെന്നും റയല്‍ സ്‌ട്രൈക്കര്‍ പറയുന്നതായാണ് ഡയറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അവസാന ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ഹാട്രിക് അടിച്ചിട്ടായിരുന്നു മെസി അര്‍ജന്റീനയ്ക്ക് ലോക കപ്പിലേക്ക് യോഗ്യത നേടി കൊടുത്തത്. എന്നാല്‍ മെസി ഒരു തരത്തിലും റഷ്യയില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് റൊണാള്‍ഡോയുടെ കണക്കുകൂട്ടലുകള്‍. 

ലോക കപ്പിലേക്ക് പ്രവേശനം നേടാന്‍ അര്‍ജന്റീന യോഗ്യരാണെന്നായിരുന്നു ഇക്വഡോറിനെതിരായ ജയത്തിന് ശേഷം മെസിയുടെ പ്രതികരണം. മെസിയല്ല ഫുട്‌ബോള്‍ ലോക കപ്പ് അര്‍ജന്റീനയ്ക്ക് നല്‍കേണ്ടത്, ഫുട്‌ബോള്‍ ലോകമാണ് ലോക കപ്പ് മെസിക്ക് നല്‍കേണ്ടതെന്നായിരുന്നു ഇക്വഡോറിനെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് അര്‍ജന്റീനിയന്‍ ബോസ് സാംപോലി ടീമിനോട് പറഞ്ഞത്. എന്നാല്‍ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ മെസിയെ ഉന്നം വെച്ച് ഇറങ്ങുമ്പോള്‍ ബാഴ്‌സ സ്‌ട്രൈക്കര്‍ക്ക് കാര്യങ്ങള്‍ റഷ്യയില്‍ അത്ര എളുപ്പമാകില്ലെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com