കോഹ് ലിക്ക് ഇനി മറികടക്കാന്‍ ഉളളത് സച്ചിനെ മാത്രം; പോണ്ടിംഗിന്റെ റെക്കോഡ് ഇനി പഴങ്കഥ

200 ആം ഏകദിനത്തില്‍ 31 ആം സെഞ്ച്വറി നേട്ടവുമായി വിരാട് കോഹ് ലി 
കോഹ് ലിക്ക് ഇനി മറികടക്കാന്‍ ഉളളത് സച്ചിനെ മാത്രം; പോണ്ടിംഗിന്റെ റെക്കോഡ് ഇനി പഴങ്കഥ

റെക്കോഡുകള്‍ തിരുത്തി കുറിച്ചുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ജൈത്രയാത്ര തുടരുന്നു. ന്യൂസിലന്‍ഡിന് എതിരെയുളള ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ചതോടെ വിരാട് കോഹ്ലിയെ തേടി മറ്റൊരു നേട്ടം എത്തി. ഏകദിനത്തില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നില്‍ വിരാട് കോഹ്ലി  രണ്ടാമതായി. തന്റെ 31-ാം സെഞ്ച്വറി നേട്ടമാണ് മറ്റൊരു റെക്കോഡിലേക്ക് വഴിമാറിയത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ പിന്തളളിയാണ് വിരാട് കോഹ്ലി സച്ചിന് പിന്നില്‍ സ്ഥാനം പിടിച്ചത്. 49 സെഞ്ച്വറികളുടെ തിളക്കവുമായാണ് സച്ചിന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നത്.

എന്നാല്‍ തന്റെ 200-ാം ഏകദിനത്തില്‍ തന്നെ ഈ നേട്ടം കൈവരിച്ചു എന്നതും കോഹ്ലിയെ വ്യത്യസ്തനാകുന്നു. ഇതിന് മുന്‍പ് 200-ാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സിനാണ് ഇപ്പോള്‍ റെക്കോഡ് പങ്കുവെയ്‌ക്കേണ്ടി വന്നിരിക്കുന്നത്. ആദ്യ 200 ഏകദിനത്തില്‍ അടിച്ചുകൂട്ടിയ റണ്‍സിന്റെ റെക്കോഡുളള സൗരവ് ഗാംഗുലി, എ ബി ഡിവില്ലേഴ്‌സ് നിരയിലേക്കും വിരാട് കോഹ്ലി ഉയര്‍ന്നു. എ ബി ഡിവില്ലേഴ്‌സ് 8621 റണ്‍സും, സൗരവ് ഗാംഗുലി 7747 റണ്‍സുമാണ് ഈ കാലയളവില്‍ അടിച്ചുകൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com