നായകനായുള്ള കോഹ് ലിയുടെ നേട്ടങ്ങള്‍ക്കും ക്രെഡിറ്റ് ധോനിക്ക് തന്നെ; കോഹ് ലിയിലെ നായകനെ വളര്‍ത്തുന്നത് ധോനിയെന്ന് വാര്‍ണര്‍

ടീം തോല്‍ക്കുമ്പോഴാണ് കോഹ് ലിക്കുള്ള യഥാര്‍ഥ വെല്ലുവിളി വരുന്നത്. അതിനെ അതിജീവിക്കാന്‍ കോഹ് ലിക്ക് സാധിച്ചാലെ മികച്ച നായകനായി ഉയരുകയുള്ളു
നായകനായുള്ള കോഹ് ലിയുടെ നേട്ടങ്ങള്‍ക്കും ക്രെഡിറ്റ് ധോനിക്ക് തന്നെ; കോഹ് ലിയിലെ നായകനെ വളര്‍ത്തുന്നത് ധോനിയെന്ന് വാര്‍ണര്‍

കോഹ് ലിയാണ് നായകനെങ്കിലും ശരിക്കും നായകന്‍ ഇപ്പോഴും ധോനി തന്നെയാണെന്ന് ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരകളില്‍ നിന്നു തന്നെ വ്യക്തം. കോഹ് ലി നായക സ്ഥാനം ഏറ്റെടുത്തിട്ടും ടീം അംഗങ്ങള്‍ക്കിടയില്‍ ധോനിക്കുള്ള സ്വാധീനം കൂടിയതേയുള്ളു. നിങ്ങള്‍ എന്നും ഞങ്ങളുടെ നായകനായിരിക്കുമെന്ന് കോഹ് ലി തന്നെ പറഞ്ഞു കഴിഞ്ഞു. 

നായകപദവിയില്‍ കോഹ് ലി നേടിയ നേട്ടങ്ങളുടെ ക്രഡിറ്റ് ഇപ്പോള്‍ ധോനിക്ക് കൊടുക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. നായകനായുള്ള കോഹ് ലിയെ പക്വതയിലേക്കെത്താന്‍ സഹായിച്ചത് ധോനിയാണ്. കോഹ് ലിയുടെ നേതൃത്വ പാടവത്തെ വളര്‍ത്തുന്നത് ഇന്ത്യന്‍ മുന്‍ നായകനാണെന്നും ഡേവിഡ് വാര്‍ണര്‍ പറയുന്നു. 

ടീം തോല്‍ക്കുമ്പോഴാണ് കോഹ് ലിക്കുള്ള യഥാര്‍ഥ വെല്ലുവിളി വരുന്നത്. അതിനെ അതിജീവിക്കാന്‍ കോഹ് ലിക്ക് സാധിച്ചാലെ മികച്ച നായകനായി ഉയരുകയുള്ളുവെന്നും വാര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്‌ക്കെതിരെ മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തക്ക പാര്‍ട്ണര്‍ഷിപ്പുകള്‍ ഉയര്‍ത്താന്‍ സാധിക്കാത്തതാണ് ഓസീസിനെ കുഴയ്ക്കുന്നതെന്നും വാര്‍ണര്‍ പറയുന്നു. 

കഴിഞ്ഞ കളിയില്‍ രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടപ്പെട്ടു. മധ്യനിരയില്‍ ഭേദപ്പെട്ട കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും, ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ ഒരു ബാറ്റ്‌സ്മാനും സാധിച്ചില്ലെന്നും വാര്‍ണര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com