ഏപ്രില്‍ ആറ് വിജയദിനമായി ആഘോഷിക്കും: സന്തോഷ് ട്രോഫി കരസ്ഥമാക്കിയ ടീമിന് സര്‍ക്കാരിന്റെ ഗംഭീര സ്വീകരണം

ആറിന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കും
ഏപ്രില്‍ ആറ് വിജയദിനമായി ആഘോഷിക്കും: സന്തോഷ് ട്രോഫി കരസ്ഥമാക്കിയ ടീമിന് സര്‍ക്കാരിന്റെ ഗംഭീര സ്വീകരണം

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലേക്ക് എത്തിച്ച ടീമിന് സ്വീകരണമൊരുക്കി സംസ്ഥാന സര്‍ക്കാര്‍.  ഏപ്രില്‍ ആറ് വിജയദിനമായി ആഘോഷിക്കാനും തീരുമാനിച്ചു. ആറിന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കും. കായികമന്ത്രി എസി മൊയ്തീന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിനായി കപ്പുയര്‍ത്തിയ ടീം അംഗങ്ങള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും കായിക മന്ത്രി അറിയിച്ചു. ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വിജയം ഏറെ സന്തോഷകരമാണ്. ഗ്രൂപ്പ് മല്‍സരങ്ങളിലടക്കം ഒറ്റമത്സരം പോലും തോല്‍ക്കാതെ കേരളംചാമ്പ്യന്‍മാരായത് ഏറെ അഭിമാനകരമാണ്. 14 വര്‍ഷത്തിന് ശേഷം ആറാമത്തെ തവണ നേടിയ ഈ കീരിട നേട്ടം കായിക കേരളത്തിന് ആവേശകരമാണെന്നും മന്ത്രി പറഞ്ഞു. 

ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന ജനതയാണ് മലയാളികള്‍. ഈ വിജയം കേരളത്തിന് സന്തോഷം പകരുന്നതാണ്. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കളിക്കാരെയും പരിശീലകരേയും മാനേജരെയും അഭിനന്ദിക്കുന്നു .സന്തോഷത്തില്‍പങ്ക് ചേരുന്നുവെന്നും എസി മൊയ്തീന്‍ പറഞ്ഞു. കേരള ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com