സലയ്ക്ക് വേണ്ടി ജേഴ്‌സി നമ്പര്‍ തിരഞ്ഞെടുത്ത് റയല്‍; ബെയില്‍ പോവുകയല്ലേ

സലയ്ക്ക് വേണ്ടിയുള്ള ജേഴ്‌സി നമ്പര്‍ വരെ ഫ്‌ലേറെന്‍സിയോ പെരസ് തെരഞ്ഞെടുത്തു കഴിഞ്ഞു
സലയ്ക്ക് വേണ്ടി ജേഴ്‌സി നമ്പര്‍ തിരഞ്ഞെടുത്ത് റയല്‍; ബെയില്‍ പോവുകയല്ലേ

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേയര്‍ ഓഫ് ദി വീക്കായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റയലിലേക്ക് സല ചേക്കേറുമെന്ന വാര്‍ത്തകള്‍ക്ക് ശക്തി വയ്ക്കുന്നു. സലയ്ക്ക് വേണ്ടിയുള്ള ജേഴ്‌സി നമ്പര്‍ വരെ ഫ്‌ലേറെന്‍സിയോ പെരസ് തെരഞ്ഞെടുത്തു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ റയല്‍ വിടാന്‍ ഒരുങ്ങുന്ന ബെയ്‌ലിന്റെ ജേഴ്‌സി നമ്പറിലായിരിക്കും സല റയലിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളില്‍ 11ാം നമ്പര്‍ ജേഴ്‌സിയിലാണ് സല പന്തു തട്ടുന്നത്. റയലില്‍ ബെയ്‌ലിന്റെ ജേഴ്‌സി നമ്പറും 11. എന്‍ഫീല്‍ഡില്‍ നിന്നും ലോസ് ബ്ലാന്‍കോസിലേക്ക് ലിവര്‍പൂള്‍ വിങ്ങര്‍ എത്താനുള്ള എല്ലാ വഴിയും തുറന്നിരിക്കുകയാണെന്നാണ് ഡോണ്‍ ബലോണിലെ വാര്‍ത്ത. 

ക്രിസ്റ്റിയാനോയുമായി ചേര്‍ന്ന് അക്രമം അഴിച്ചുവിടാന്‍ ചേരുന്ന കളിക്കാരനാണ് സലയെന്നാണ് റയലിന്റെ വിലയിരുത്തല്‍. എന്നാല്‍ ലിവര്‍പൂളില്‍ തന്റെ സഹതാരമായിരുന്ന സലയെ ബാഴ്‌സയിലേക്കെത്തിക്കുന്നതിന് അനുകൂല പ്രതികരണവുമായിട്ടായിരുന്നു കുട്ടിഞ്ഞോ എത്തിയത്. 

റയല്‍ സലയ്ക്ക് വേണ്ടി ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണെങ്കിലും സലയുടെ ഒരു സീസണ്‍ മാത്രം വിലയിരുത്തി ക്ലബുകള്‍ ഈജിപ്ത്യന്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാകുമെന്നും വിലയിരുത്തലുണ്ട്. മാത്രമല്ല, കുട്ടിഞ്ഞോ പോയതിന് പിന്നാലെ മറ്റൊരു താരത്തെ കൂടി നഷ്ടപ്പെടുത്താന്‍ ലിവര്‍പൂള്‍ തയ്യാറായേക്കില്ല എന്നുമാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com