കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ നീന്തല്‍ താരങ്ങളെ ഇന്റര്‍വ്യൂ ചെയ്യാനായിരുന്നു ബിബിസി റിപ്പോര്‍ട്ടറുടെ വരവ്. പക്ഷേ അടിതെറ്റി നേരെ സ്വിമ്മിങ് പൂളിലേക്ക്.
സ്വിമ്മിങ് പൂളിലേക്ക് കാലിട്ടിരിക്കുന്ന പുരുഷ, വനിതാ താരങ്ങളുടെ അടുത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ സ്വിമ്മിങ് പൂളിലേക്ക് ഇറങ്ങി. താരങ്ങളുടെ നേരെ നിന്ന് അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു റിപ്പോര്‍ട്ടറുടെ ലക്ഷ്യം. പക്ഷേ സ്വിമ്മിങ് പൂള്‍ പണി തന്നു. തട്ടുകള്‍ മനസിലാക്കാതെ പൂളിലൂടെ നടന്ന റിപ്പോര്‍ട്ടര്‍ നേരെ വെള്ളത്തിലേക്ക്.
ബിബിസിയുടെ ലൈവ് ബ്രേക്ക്ഫാസ്റ്റ് ഷോയ്ക്കിടെ റിപ്പോര്‍ട്ടര്‍ മൈക്ക് ബഷെല്ലിനായിരുന്നു അബദ്ധം പിണഞ്ഞത്. ഇംഗ്ലണ്ടിന്റെ വനിതാ താരങ്ങളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനായിട്ടായിരുന്നു മൈക്ക് എത്തിയത്. എന്നാല്‍ മൈക്ക് വീഴുന്നത് കണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ക്കും ചിരിയടക്കാനാവുന്നില്ല.
ആ സ്റ്റെപ്പ് ഞാന്‍ കണ്ടില്ലെന്നായിരുന്നു വെള്ളത്തില്‍ നിന്നും പൊങ്ങി് വന്നെ മൈക്ക് പറഞ്ഞത്. മൈക്ക് വീണത് ബിബിസി സ്റ്റുഡിയോയിലെ അവതാരകളും തമാശയാക്കാതെ വിട്ടില്ല. പൂളിലേക്ക് വീണതിന് ശേഷവും മൈക്ക് സംസാരിച്ചുകൊണ്ടേ ഇരിക്കുകയാണ്. എന്നാല്‍ നമുക്കത് കേള്‍ക്കാനാവുന്നില്ല എന്ന് മൈക്ക് അറിയുന്നില്ല എന്നായിരുന്നു ബിബിസി സ്റ്റുഡിയോയില്‍ നിന്നും കമന്റ് വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ