കെയിനും അഗ്യൂറോയ്ക്കും ഗോളടിക്കാന്‍ പ്രയാസമില്ല, എനിക്ക് അസിസ്റ്റുകള്‍ നല്‍കിയേ മതിയാകു; ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തെ കുറിച്ച് സല

സ്‌ട്രൈക്കറുടെ റോളിലാണ് ഹാരി കെയ്‌നും, അഗ്യുറോയുമെല്ലാം കളിക്കുന്നത്. എന്നാല്‍ വിങ്ങറുടെ റോളിലാണ് ഞാന്‍ ഇറങ്ങുന്നത്
കെയിനും അഗ്യൂറോയ്ക്കും ഗോളടിക്കാന്‍ പ്രയാസമില്ല, എനിക്ക് അസിസ്റ്റുകള്‍ നല്‍കിയേ മതിയാകു; ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തെ കുറിച്ച് സല

180 മിനിറ്റ് നമ്മള്‍ എതിരാളികളായിരിക്കും. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ജീവിതകാലം മുഴുവന്‍ നമ്മള്‍ സുഹൃത്തുക്കളായി തുടരും. ഒരിക്കല്‍ കൂടി നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗ് സെമി ഡ്രോ വന്നതിന് പിന്നാലെ റോമ ട്വിറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ഏപ്രില്‍ 25ന് തന്റെ പഴയ തട്ടകമായിരുന്ന റോമയ്‌ക്കെതിരെ സല ബൂട്ടണിയും. 

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താന്‍ ലിവര്‍പൂള്‍ പ്രാപ്തമാണ്. ഓരോ പടി പടിയായി മുന്നോട്ടു പോകാം എന്നായിരുന്നു ഞാന്‍ എപ്പോഴും പറഞ്ഞിരുന്നത്. ഇപ്പോള്‍ നമ്മള്‍ സെമിയിലെത്തിയിരിക്കുന്നു. അവസാന പടിയിലേക്ക ഇനി രണ്ട് സ്റ്റെപ്പുകള്‍ മാത്രമുള്ളുവെന്നാണ് 39 ഗോളുകളുമായി തിളങ്ങുന്ന സല പറയുന്നത്. 

സ്‌ട്രൈക്കറുടെ റോളിലാണ് ഹാരി കെയ്‌നും, അഗ്യുറോയുമെല്ലാം കളിക്കുന്നത്. എന്നാല്‍ വിങ്ങറുടെ റോളിലാണ് ഞാന്‍ ഇറങ്ങുന്നത്. അവര്‍ക്ക് ഗോളുകളിലേക്ക് എത്താന്‍ കൂടുതല്‍ എളുപ്പമായിരിക്കും. ഗോളിന് മുന്നിലാണ് അവര്‍ എങ്കില്‍ വിങ്ങിലൂടെയാണ് ഞാന്‍ വരേണ്ടത്. അസിസ്റ്റുകള്‍ നല്‍കണം  എന്നത് കൊണ്ട് തന്നെ എനിക്ക് ബുദ്ധിമുട്ട് കൂടുതലാണ്. ബോളുകള്‍ പാസ് ചെയ്ത് ചാന്‍സുകള്‍ സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്നും സല പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com