ഓറഞ്ച് ക്യാപ് നിരസിച്ച് കോഹ് ലി; പരാജയപ്പെടുന്ന ബാംഗ്ലൂര്‍ താരങ്ങളില്‍ നിരാശ

മുംബൈയ്‌ക്കെതിരെ ജയം പിടിക്കാന്‍ ഉറച്ച് കോഹ് ലി മുന്നില്‍ നിന്നും നയിച്ചെങ്കിലും ടീമിലെ മറ്റ് താരങ്ങളുടെ പിന്തുണ ലഭിച്ചില്ല
ഓറഞ്ച് ക്യാപ് നിരസിച്ച് കോഹ് ലി; പരാജയപ്പെടുന്ന ബാംഗ്ലൂര്‍ താരങ്ങളില്‍ നിരാശ

നാല് കളികള്‍ പിന്നിട്ടപ്പോള്‍ ഒരു തവണ മാത്രമാണ് ജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ വിരാട് കോഹ് ലിക്ക് സാധിച്ചത്. മുംബൈയ്‌ക്കെതിരെ ജയം പിടിക്കാന്‍ ഉറച്ച് കോഹ് ലി മുന്നില്‍ നിന്നും നയിച്ചെങ്കിലും ടീമിലെ മറ്റ് താരങ്ങളുടെ പിന്തുണ ലഭിച്ചില്ല. എന്നാല്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല എങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ പലതും മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ കോഹ് ലി സ്വന്തമാക്കി. 

പതിനൊന്നാം സീസണിലെ റണ്‍വേട്ടയില്‍ സഞ്ജുവിനെ പിന്നിലാക്കി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് അതിലൊന്നായിരുന്നു. മുംബൈയ്‌ക്കെതിരായ ഇന്നിങ്‌സിലെ 92 റണ്‍സ് പ്രകടനമായിരുന്നു കോഹ് ലിയെ ഐപിഎല്ലിലെ ടോപ് സ്‌കോററാക്കിയത്. എന്നാല്‍ ഓറഞ്ച് ക്യാപ് ധരിക്കാന്‍ കോഹ് ലി തയ്യാറായില്ല. 

ടീം തോറ്റു നില്‍ക്കുമ്പോള്‍ ഞാനിത് ധരിക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു കോഹ് ലിയുടെ മറുപടി. ഐപിഎല്‍ പതിനൊന്നാം സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയതിന് പുറമെ ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റിലും കോഹ് ലി ആധിപത്യം ഉറപ്പിച്ചു.

സുരേഷ് റെയ്‌നയെ പിന്തള്ളിയാണ് ഐപിഎല്ലിലെ എല്ലാ സീസണിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ കോഹ് ലി ഒന്നാമതെത്തിയത്. ഓപ്പണറായി ഇറങ്ങിയ കോഹ് ലി ടീമിന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 20 പിന്നിട്ടപ്പോള്‍ മുംബൈ തീര്‍ത്ത വിജയ ലക്ഷ്യത്തില്‍ നിന്നും 46 റണ്‍സ് അകലെ എത്താനെ ബാംഗ്ലൂരിന് സാധിച്ചുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com