കിങ്‌സ് കപ്പുയര്‍ത്തി ബാഴ്‌സ; ഇനി ഇനിയെസ്റ്റ ഇല്ലാതെയുള്ള പോരാട്ടങ്ങള്‍

കിങ്‌സ് കപ്പുയര്‍ത്തി ബാഴ്‌സ; ഇനി ഇനിയെസ്റ്റ ഇല്ലാതെയുള്ള പോരാട്ടങ്ങള്‍

മധ്യനിരയില്‍ ഇനിയെസ്റ്റയില്ലാത്ത ബാഴ്‌സയാകും ഇനിയുണ്ടാവുക എന്നു കൂടി വ്യക്തമാക്കുന്ന ഫൈനലായിരുന്നു വാന്ട്ര മെട്രോപൊളിറ്റന്‍ സ്റ്റേഡിയത്തില്‍ കണ്ടത്

കിങ്‌സ് കപ്പ് കിരീടമുയര്‍ത്തുന്ന ഇനിയെസ്റ്റയുടെ ചിത്രത്തിനൊപ്പം ലാലിഗാ തങ്ങളുടെ ട്വിറ്റില്‍ കുറിച്ച്, നന്ദി ഇനിയെസ്റ്റ്, അവസാന ഫൈനല്‍ എന്ന്! മധ്യനിരയില്‍ ഇനിയെസ്റ്റയില്ലാത്ത ബാഴ്‌സയാകും ഇനിയുണ്ടാവുക എന്നു കൂടി വ്യക്തമാക്കുന്ന ഫൈനലായിരുന്നു വാന്ട്ര മെട്രോപൊളിറ്റന്‍ സ്റ്റേഡിയത്തില്‍ കണ്ടത്. 

ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂണ്ടി ഇനിയെസ്റ്റയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ ടീമിനായില്ല. എന്നാല്‍ തുടര്‍ച്ചയായ നാലാം തവണയും കിങ്‌സ് കപ്പ് ഉയര്‍ത്തി തങ്ങളുടെ നായകരില്‍ ഒരാള്‍ക്ക് സന്തോഷത്തോടെ മടങ്ങാന്‍ മെസിയും സംഘവും വഴി ഒരുക്കി. 

ചൈനീസ് ക്ലബുമായി ഇനിയെസ്റ്റയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഏപ്രില്‍ 30നുള്ളില്‍ തിരുമാനമെടുക്കുമെന്ന് ഇനിയെസ്റ്റയും വ്യക്തമാക്കിയിരുന്നു. 2017 ഒക്ടോബറില്‍ ആജിവനാന്ത കരാറായിരുന്നു ഇനിയെസ്റ്റ ബാഴ്‌സയുമായി ഒപ്പുവെച്ചിരുന്നത്. ക്ലബ് എത്രമാത്രം ഇനിയെസ്റ്റ എന്ന താരത്തെ ഉള്‍ക്കൊണ്ടു എന്നതിന് തെളിവായിരുന്നു അത്. 

സെവിയ്യയെ ആയിരുന്നു കിങ്‌സ് കപ്പ് ഫൈനലില്‍ ബാഴ്‌സ തകര്‍ത്തുവിട്ടത്. അതും അഞ്ച് ഗോളുകള്‍ക്ക്. സുവാരിസ് രണ്ട് തവണ വല കുലുക്കിയപ്പോള്‍ മെസിയും ഇനിയെസ്റ്റയും, കുട്ടിഞ്ഞോയും ഓരോ ഗോളുകള്‍ വീതം നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com