ഇവരെ ടീമിലെടുക്കാതിരിക്കാന്‍ ധോനി ഉന്നയിച്ച വാദമുണ്ട്; ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ധോനിക്ക് അമ്‌നേഷ്യ വന്നിരിക്കില്ലല്ലോ? 

ഐപിഎല്ലില്‍ ചെന്നൈയുടെ നായകനായി വരുമ്പോള്‍ ധോനിയുടെ നിലപാട് പാടെ മാറുന്നുണ്ട്
ഇവരെ ടീമിലെടുക്കാതിരിക്കാന്‍ ധോനി ഉന്നയിച്ച വാദമുണ്ട്; ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ധോനിക്ക് അമ്‌നേഷ്യ വന്നിരിക്കില്ലല്ലോ? 

ഞങ്ങളില്‍ ഭൂരിഭാഗം പേരും മുപ്പത് കടന്നവരാണ്. നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. അതിനായി ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതുണ്ട്. പരിചയസമ്പത്ത് എന്നത് വളരെ വിലമതിക്കുന്ന ഒന്നാണ്. സിംഗിള്‍സ് തടയാന്‍ ശ്രമിച്ച് പരിക്കിലേക്കെത്തേണ്ട കാര്യമില്ല. ആ സിംഗിളിന് പകരം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന താരങ്ങള്‍ നമുക്കുണ്ട്. കളിക്കാരുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് വലിയ കാര്യം...രാജസ്ഥാനെതിരായ കളിക്ക് ശേഷം ധോനിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

ആറ് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് ക്രിക്കറ്റ് ലോകത്തെ കൊണ്ടുപോകുന്നതായിരുന്നു ധോനിയുടെ ഈ വാക്കുകള്‍. കൃത്യമായി പറഞ്ഞാല്‍ 2012, ഫെബ്രുവരിയിലേക്ക്. 39ല്‍ എത്തി നിന്നിരുന്ന സച്ചിന്‍, 34 കടന്ന സെവാഗ്, മൂപ്പത് തൊട്ട ഗംഭീര്‍ എന്നിവരെ പ്രായത്തെ ചൂണ്ടി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന കടുംപിടുത്തത്തിലായിരുന്നു അന്ന് ധോനി. ഓസ്‌ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയായിരുന്നു ഇത്. 

ഫീല്‍ഡില്‍ സ്ലോ ആണെന്ന വാദമായിരുന്നു ഇവരെ പുറത്താക്കാന്‍ അന്ന് ധോനി എടുത്തുകാട്ടിയിരുന്നത്. ആ ഒരു റണ്‍ പ്രധാനപ്പെട്ടതാണ്. അതെടുക്കുന്നത് തടഞ്ഞാല്‍ സ്‌ട്രൈക്ക് ചെയ്ഞ്ച് ചെയ്ത് വരാം, ആ ഒരു റണ്‍സ് ഫീല്‍ഡിങ്ങിലെ പിഴവിനെ തുടര്‍ന്ന് നിങ്ങള്‍ അനുവദിച്ചാല്‍ സ്‌ട്രൈക്കിലേക്ക് വരുന്ന ബാറ്റ്‌സ്മാന്‍ ബിഗ് ഷോട്ടു കളിക്കുകയാണ് തൊട്ടടുത്ത ബോളില്‍ ചെയ്യുക എങ്കിലോ? അത് കളിയില്‍ വലിയ മാറ്റമുണ്ടാക്കും. കഴിഞ്ഞ കളികളില്‍ റണ്‍ ഔട്ടുകള്‍ സൃഷ്ടിച്ചത് നമുക്ക് ഗുണം ചെയ്തിരുന്നു. സച്ചിനും, സെവാഗും, ഗംഭീറും മാത്രമല്ല, ഫീല്‍ഡില്‍ സ്ലോ ആയ താരങ്ങള്‍ നമുക്ക് വേറേയുമുണ്ട്. ഇന്ത്യന്‍ നായക സ്ഥാനത്തിരുന്നുള്ള ധോനിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

ഐപിഎല്ലില്‍ ചെന്നൈയുടെ നായകനായി വരുമ്പോള്‍ ധോനിയുടെ നിലപാട് പാടെ മാറുന്നുണ്ട്. സിംഗിള്‍സ് തടയുന്നതിനെ കുറിച്ച് ആകുലത വേണ്ട. നിങ്ങള്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ ആ റണ്‍സ് പകരം എടുത്താല്‍ മതി എന്നായിരിക്കുന്നു ധോനിയുടെ വാക്കുകള്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com