ധോനിയുടെ സൈക്കിള്‍ യജ്ഞം, കാര്യം മനസിലാവാതെ ആരാധകര്‍

ചെവിയില്‍ ഹെഡ്‌സെറ്റും വെച്ച് വടിയും കടിച്ചു പിടിച്ച് താഴ്ചയിലേക്ക് സൈക്കിളില്‍ ഇറങ്ങുന്ന വീഡിയോയാണ് ധോനി ആരാധകരുമായി പങ്കുവയ്ക്കുന്നത്
ധോനിയുടെ സൈക്കിള്‍ യജ്ഞം, കാര്യം മനസിലാവാതെ ആരാധകര്‍

ബൈക്കുകളോടുള്ള ധോനിയുടെ സ്‌നേഹം എല്ലാവര്‍ക്കുമറിയാം. ധോനിയുടെ ബൈക്ക് ശേഖരം കണ്ട് അമ്പരക്കാത്തവരും ചുരുക്കം. എന്നാലിപ്പോള്‍ സൈക്കിളിലെ ധോനിയുടെ പോക്ക് കണ്ടാണ് ആരാധകര്‍ അമ്പരക്കുന്നത്. 

ചെവിയില്‍ ഹെഡ്‌സെറ്റും വെച്ച് വടിയും കടിച്ചു പിടിച്ച് സൈക്കിളില്‍ താഴ്ചയിലേക്ക് സൈക്കിളില്‍ ഇറങ്ങുന്ന വീഡിയോയാണ് ധോനി ആരാധകരുമായി പങ്കുവയ്ക്കുന്നത്. സ്ലോ മോഷന്‍ വീഡിയോ ഇട്ട് ധോനി അടിക്കുറുപ്പും കൊടുത്തു, ഇതൊക്കെ ഒരു തമാശയാണ്, ധൈര്യമായി വീട്ടില്‍ പരീക്ഷിക്കൂ എന്ന്...

 

A post shared by M S Dhoni (@mahi7781) on

പക്ഷേ എന്താണ് ധോനി ഇതുകൊണ്ട് ഉദ്ധേശിക്കുന്നതെന്ന് ആരാധകര്‍ക്ക് പിടികിട്ടിയിട്ടില്ല. അവരത് കമന്റായി ധോനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിയില്‍ വന്ന് പറയുന്നുമുണ്ട്. എന്താണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത് എന്ന്. എന്നാല്‍ മറ്റ് ചിലരാവട്ടെ ധോനിയുടെ കുട്ടികളിയെ കൗതുകത്തോടെ കണ്ടാണ് മറുപടിയുമായി എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com