ബാറ്റിങ്ങിന്റെ അടിസ്ഥാന പാഠങ്ങള്‍ മറന്നു, എഡ്ജ്ബാസ്റ്റണിന്റെ കണക്കറ്റ പ്രഹരവും; ഇന്ത്യ തോറ്റ വഴി

ബാക്ക് ഫൂട്ട് ഷോട്ടുകളില്‍ മികച്ചു നിന്ന് കോഹ് ലി കളിച്ചപ്പോള്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങാനായിരുന്നു തിടുക്കം
ബാറ്റിങ്ങിന്റെ അടിസ്ഥാന പാഠങ്ങള്‍ മറന്നു, എഡ്ജ്ബാസ്റ്റണിന്റെ കണക്കറ്റ പ്രഹരവും; ഇന്ത്യ തോറ്റ വഴി

ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചായിരുന്നു എഡ്ജ്ബാസ്റ്റണിലേത്. എന്നിട്ടും അശ്വിന്‍ നേട്ടം കൊയ്തു. പക്ഷേ നായകന്‍ മുന്നില്‍ നിന്ന് കളിച്ച കളിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ അലസരായതാണ് ആദ്യ ടെസ്റ്റ് ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയകറ്റിയത്. 

ബാക്ക് ഫൂട്ട് ഷോട്ടുകളില്‍ മികച്ചു നിന്ന് കോഹ് ലി കളിച്ചപ്പോള്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങാനായിരുന്നു തിടുക്കം. ക്രീസില്‍ നിന്നും മൂവ് ചെയ്യാതെയുള്ള ധവാന്റെ ഡ്രൈവും, കാലുകളുടെ മൂവ്‌മെന്റില്‍ പിഴച്ച് രഹാനെ വിക്കറ്റ് കളഞ്ഞതും, മുരളി വിജയിയുടെ താളം തെറ്റിയ സ്‌ട്രൈഡും മാത്രമെടുത്താല്‍ കാണാം അടിസ്ഥാന പാഠങ്ങളിലായിരുന്നു ഇവര്‍ക്ക് അടിതെറ്റിയതെന്ന്. 

എട്ടാമനായി ഇറങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഹര്‍ദിക് 95 ബോളില്‍ നേടിയ 93 റണ്‍സിന്റെ ഇന്നിങ്‌സായിരുന്നു ഇന്ത്യന്‍ ആരാധകരുടെ മനസില്‍ പ്രതീക്ഷയുടെ തിരികൊളുത്തിയിരുന്നത്. എന്നാല്‍ 55ാം ഓവറില്‍ ഹര്‍ദിക്കിനെ മടക്കി ബെന്‍ സ്റ്റോക്ക് ഇന്ത്യന്‍ തകര്‍ച്ച പൂര്‍ണമാക്കി. 

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ല എന്നതാണ് എഡ്ജ്ബാസ്റ്റണിലെ ചരിത്രം. 150ന് മുകളിലെ സ്‌കോര്‍ ചെയ്ത് ചെയ്യുക എന്നത് എഡ്ജ്ബാസ്റ്റണില്‍ ദുഷ്‌കരമായിരുന്നു. മൂന്ന് തവണ മാത്രമാണ് 150ന് മുകളിലെ സ്‌കോര്‍ പിന്തുടര്‍ന്ന് ടീമുകള്‍ ജയിച്ചിരിക്കുന്നത്. 

ബിര്‍മിങ്ഹാമിലെ ഉയര്‍ന്ന ചൂടില്‍ ഈര്‍പ്പം നഷ്ടപ്പെട്ട് കൂടുതല്‍ മോശമായ വിക്കറ്റിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ്. ആന്‍ഡേഴ്‌സനും സംഘത്തിനും പരമാവധി പ്രയോജനപ്പെടുത്താനായ സാഹചര്യം. അവര്‍ക്കൊപ്പം സ്പിന്നര്‍ ആദില്‍ റാഷിദിന്റെ കുത്തിത്തിരിയലുകളും വന്നതോടെ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com