ആ കുഞ്ഞുങ്ങള്‍ക്ക് ഫിര്‍മിനോ തുണയായി; ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ജാവോയും മിഗ്വേലും

നട്ടെല്ലിന്റെ മസിലുകള്‍ക്ക് ക്ഷതമേറ്റ രണ്ട് പിഞ്ചുകുട്ടികളുടെ ശസ്ത്രക്രിയക്കായി 59,000 പൗണ്ട് സംഭാവന ചെയ്തിരിക്കുകയാണിപ്പോള്‍ ഫിര്‍മിനോ
ആ കുഞ്ഞുങ്ങള്‍ക്ക് ഫിര്‍മിനോ തുണയായി; ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ജാവോയും മിഗ്വേലും

ളത്തിന് പുറത്ത് ഫുട്‌ബോള്‍ താരങ്ങളില്‍ പലരും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. മനുഷ്യത്വം നിറഞ്ഞ അവരുടെ മനോഭാവവും തങ്ങള്‍ കളിച്ച് നേടുന്ന സമ്പാദ്യത്തിന്റെ ഒരു പങ്ക് സാധാരണക്കാര്‍ക്ക് നല്‍കാനുള്ള അവരുടെ ചിന്താഗതിയും ശ്രദ്ധേയമാണ്. ആ ഗണത്തിലേക്കിതാ ലിവര്‍പൂളിന്റെ നിര്‍ണായക താരമായ ബ്രസീലിന്റെ ഫിര്‍മിനോയും എത്തുന്നു. 

നട്ടെല്ലിന്റെ മസിലുകള്‍ക്ക് ക്ഷതമേറ്റ രണ്ട് പിഞ്ചുകുട്ടികളുടെ ശസ്ത്രക്രിയക്കായി 59,000 പൗണ്ട് സംഭാവന ചെയ്തിരിക്കുകയാണിപ്പോള്‍ ഫിര്‍മിനോ. ഫിര്‍മിനോയും ഭാര്യ ലാറിസ പെരെയ്‌രയും ചേര്‍ന്ന് ബ്രസീല്‍കാര്‍ തന്നെയായ അലക്‌സ് ജോസ് ഡി അമോരിം- ഗ്രസിലി ഷല്‍മര്‍ ദമ്പതികളുടെ മക്കളായ ജാവോ, മിഗ്വേല്‍ എന്നീ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള ഉദ്യമത്തിലാണ് ഫിര്‍മിനോയും പങ്കാളിയായത്. 

ഗുരുതര രോഗം ബാധിച്ച ഇരു കുട്ടികളേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണമെന്നും ഇതിനായി ഭാരിച്ച തുക വേണ്ടിവരുമന്നും കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മെസേജാണ് വഴിത്തിരിവായത്. അമേരിക്കയില്‍ വച്ചുള്ള ചികിത്സയ്ക്കും മരുന്നിനുമായി വലിയ തുക വേണ്ടി വരുമെന്നും മെസേജില്‍ പറഞ്ഞിരുന്നു. കുഞ്ഞുങ്ങളുടെ ദൈനദിന ചികിത്സയ്ക്ക് തന്നെ വലിയ തുക വേണ്ടിവന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതോടെയാണ് ബ്രസീലിയന്‍ ദമ്പതികള്‍ വിവരം സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. 

ഫിര്‍മിനോയുടെ ഭാര്യ ലാറിസ വിളിച്ച് പണം കൈമാറാനുള്ള സന്നദ്ധത അറിയിച്ചു. അവര്‍ വാഗ്ദാനം ചെയ്ത തുക ലഭിച്ചതായും ഗ്രസിലി ഷാല്‍മര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com