ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഒരു വെള്ളി കൂടി, വിസ്മയിപ്പിച്ച് പതിനഞ്ചുകാരന്‍

ഇന്ത്യയുടെ നാലാം വെള്ളി മെഡലാണ് പതിനഞ്ചുകാരനായ ഷര്‍ദുല്‍ നേടിയത്. ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ മെഡലുമാണ് ഇത്
ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഒരു വെള്ളി കൂടി, വിസ്മയിപ്പിച്ച് പതിനഞ്ചുകാരന്‍

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ നേട്ടം കൂടി. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ ഷര്‍ദുല്‍ വിഹാന്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17ലേക്ക് എത്തി. 

ഇന്ത്യയുടെ നാലാം വെള്ളി മെഡലാണ് പതിനഞ്ചുകാരനായ ഷര്‍ദുല്‍ നേടിയത്. ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ മെഡലുമാണ് ഇത്. ഷര്‍ദുലിന് മുന്‍പ് ഇന്ന് അങ്കിത റെയ്‌നയിലൂടെയാണ് ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ ലഭിച്ചത്. 

വനിതാ വിഭാഗം സിംഗിള്‍സ് സെമിയില്‍ അങ്കിതയുടെ പോരാട്ടം ചൈനീസ് താരം അവസാനിപ്പിക്കുകയായിരുന്നു. 4-6, 6-7 എന്നീ സെറ്റുകള്‍ക്ക് തോല്‍വ്ി സമ്മതിച്ച് അങ്കിതയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com