മഞ്ഞപ്പടയ്ക്ക് കരുത്തേകി ഐസ്‌ലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സഹപരിശീലകനായി എത്തുന്നു

ഐസ്‌ലന്‍ഡിന് വേണ്ടി 89 തവണ ദേശീയ കുപ്പായം അണിഞ്ഞ താരമാണ് ഹെര്‍മന്‍ ഹ്രെയ്‌ഡേര്‍സണ്‍.
മഞ്ഞപ്പടയ്ക്ക് കരുത്തേകി ഐസ്‌ലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സഹപരിശീലകനായി എത്തുന്നു

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന് ദിശാബോധം പകരാനായി മറ്റൊരു അന്താരാഷ്ട്ര താരം കൂടി പരിശീലകനായി എത്തുന്നു. പോര്‍ട്‌സ്മൗത്ത് മുന്‍ സഹതാരം ഹെര്‍മന്‍ ഹ്രെയ്‌ഡേര്‍സണാണ് മഞ്ഞപ്പടയുടെ സഹപരിശീലകനായി ടീമിനൊപ്പം ചേരുന്നത്. മുഖ്യപരിശീലകന്‍ ഡേവിഡ് ജെയിംസാണ് ഇക്കാര്യം അറിയിച്ചത്. 

ഐസ്‌ലന്‍ഡിന് വേണ്ടി 89 തവണ ദേശീയ കുപ്പായം അണിഞ്ഞ താരമാണ് ഹെര്‍മന്‍ ഹ്രെയ്‌ഡേര്‍സണ്‍. ഏതാനും നാള്‍ ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു ഹ്രെയ്‌ഡേര്‍സണ്‍. ഹെര്‍മന്‍ കൂടി എത്തുന്നതോടെ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാകുമെന്ന് ഡേവിഡ് ജെയിംസ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഡേവിഡ് ജെയിംസും ഹെര്‍മന്‍ ഹ്രെയ്‌ഡേര്‍സണും
ഡേവിഡ് ജെയിംസും ഹെര്‍മന്‍ ഹ്രെയ്‌ഡേര്‍സണും

"എന്തുതന്നെയായാലും ജയമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്രയും പെട്ടെന്ന് വിജയവഴിയില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ"യെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

റെനെ മ്യൂലെന്‍സ്റ്റീന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ സഹപരിശീലകരായിരുന്നവരും രാജിവെച്ചിരുന്നു. അസിസ്റ്റന്റ് കോച്ച് താങ്‌ബോയ് സിങ്‌റ്റോ മാത്രമാണ് ഇപ്പോള്‍ ഡേവിഡിനെ സഹായിക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് പോര്‍ട്‌സ്മൗത്ത് സഹ താരത്തെ സഹപരിശീലകനായി ഡേവിഡ് ജെയിംസ് ടീമിലെത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com