ന്യൂഡല്‍ഹി: ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് ഗോളുകളോടെ ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ 3-1ന് മലര്‍ത്തിയടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. തലയില്‍ പരിക്കേറ്റിട്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിന്റെ മാസ്മരിക പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചത്.
നിര്‍ണായകമായ മത്സരത്തില്‍ ആദ്യ പകുതി ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി 12-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം ആദ്യ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡല്‍ഹിക്കായി പ്രീതം കോട്ടാലും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ 78,83 മിനിറ്റുകളില്‍ ഹ്യൂം ഡല്‍ഹി ഗോള്‍വല വിറപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ