വീണ്ടും ഹ്യൂമേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി; മുംബൈയ്‌ക്കെതിരെ ഒരു ഗോള്‍ ജയം 

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. മുംബൈ സിറ്റി എഫ്‌സിയെ ഒരു ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു.
വീണ്ടും ഹ്യൂമേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി; മുംബൈയ്‌ക്കെതിരെ ഒരു ഗോള്‍ ജയം 

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. മുംബൈ സിറ്റി എഫ്‌സിയെ ഒരു ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു. കഴിഞ്ഞ കളിയില്‍ ടീമിന്റെ രക്ഷകനായിരുന്ന ഇയാന്‍ ഹ്യൂമിന്റെ തന്നെ തേരിലേറിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. 

 24ാം മിനിറ്റിലാണ് ഹ്യൂം  ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് താരം മാര്‍കോസ് സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് കേരളത്തിന് നല്‍കിയ കിക്കിലൂടെയാണ് ആദ്യ ഗോളെത്തുന്നത്. ആസൂത്രണത്തിന് നില്‍ക്കാതെ ശരവേഗത്തില്‍ കിക്കെടുത്ത കറേജ് പെക്കൂസണ്‍ പന്ത് ഹ്യൂമിന് നല്‍കുന്നു. മുംബൈ പ്രതിരോധത്തിന് സാധ്യതകള്‍ നല്‍കാതെ പന്ത് വലയിലെത്തിച്ച് ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 

മറുപടി കണ്ടെത്താനുള്ള മുംബൈ ശ്രമങ്ങള്‍ തകര്‍പ്പന്‍ സേവുകളിലൂടെ സുഭാശിഷ് റോയ് തട്ടിയകറ്റിയതും മികച്ച പ്രതിരോധവും ബ്ലാസ്‌റ്റേഴ്‌സിന് ജയം നേടികൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com