ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക്. എട്ട് കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാനിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരികെയെത്തുന്നത്.
ഒരു കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന സഞ്ജുവിന് വേണ്ടി മുംബൈ ഇന്ത്യന്‍സും രാജസ്ഥാനുമായി കൊമ്പുകോര്‍ത്തെങ്കിലും മുംബൈ പാതി വഴിയില്‍ പിന്മാറിയതോടെ കളിച്ച് ശ്രദ്ധ നേടിയ രാജസ്ഥാനിലേക്ക് മടങ്ങാന്‍ സഞ്ജുവിന് വഴി തുറന്നു.
2016ല്‍ 4.2 കോടി രൂപയ്ക്കായിരുന്നു സഞ്ജു ഡല്‍ഹിക്കായി കളിച്ചത്. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാണ് സഞ്ജു. പുനെയ്‌ക്കെതിരെ 2017 ഏപ്രില്‍ പതിനൊന്നിനായിരുന്നു സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറി പിറന്നത്. 63 ബോളില്‍ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തിയായിരുന്നു സഞ്ജു 102 റണ്‍സ് അടിച്ചെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ