ധോനിയുടെ പിറന്നാള്‍ ആഘോഷത്തിലും കലിപ്പിച്ച് അനുഷ്‌ക; ഇവിടെ എങ്കിലും വഴക്കിടാതെ ഇരുന്നൂടെയെന്ന് ആരാധകര്‍

ധോനി കേക്ക് മുറിക്കുമ്പോള്‍ കോഹ് ലിയും അനുഷ്‌കയും തമ്മിലുള്ള നോട്ടത്തിലാണ് ആരാധകരുടെ കണ്ണുടക്കിയത്
ധോനിയുടെ പിറന്നാള്‍ ആഘോഷത്തിലും കലിപ്പിച്ച് അനുഷ്‌ക; ഇവിടെ എങ്കിലും വഴക്കിടാതെ ഇരുന്നൂടെയെന്ന് ആരാധകര്‍

ആശംസകള്‍ കൊണ്ട് ഇന്ത്യയുടെ മുന്‍ നായകനെ മൂടുകയായിരുന്നു ജൂലൈ ഏഴിന്. ക്രിക്കറ്റിനകത്തും പുറത്ത് നിന്നും റാഞ്ചിക്കാരന് ആശംസകള്‍ നിറയവെചിലരുടെ കണ്ണുകള്‍ കോഹ് ലിയിലും അനുഷ്‌കയിലും ഉടക്കി. ഇവിടെ എങ്കിലും വഴക്കടിക്കാതെ ഇരുന്നൂടെ എന്നാണ് ആരാധകര്‍ കോഹ് ലിയോടും അനുഷ്‌കയോടും ഇപ്പോള്‍ ചോദിക്കുന്നത്. 

നായകന്‍ കോഹ് ലിയും മറ്റ് ഇന്ത്യന്‍ താരങ്ങളുമെല്ലാം ധോനിയുടെ ജന്മദിനാഘോഷത്തിന് എത്തിയിരുന്നു. കോഹ് ലിക്കൊപ്പം ഭാര്യ അനുഷ്‌കയും. ധോനി കേക്ക് മുറിക്കുമ്പോള്‍ കോഹ് ലിയും അനുഷ്‌കയും തമ്മിലുള്ള നോട്ടത്തിലാണ് ആരാധകരുടെ കണ്ണുടക്കിയത്. 

കോഹ് ലിയും അനുഷ്‌കയും തമ്മിലുള്ള വഴക്ക് എന്നാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്ത് ആരാധകര്‍ പറയുന്നത്. ദേഷ്യത്തോടെയാണ് അനുഷ്‌ക കോഹ് ലിയെ നോക്കുന്നത്. കോഹ് ലിയാണെങ്കില്‍ നിഷ്‌കളങ്ക ഭാവത്തിലും. ഇതോടെ അനുഷ്‌കയ്‌ക്കെതിരായി പല ആരാധകരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com