സച്ചിന്‍ പോലും അത്ഭുതപ്പെടും, ഫെഡററിന്റെ ഫോര്‍വേഡ് ഡിഫന്‍സ് ഷോട്ട് കണ്ടാല്‍

ക്രിക്കറ്റിലെ തന്റെ കഴിവ് കൂടി കോര്‍ട്ടില്‍ പുറത്തെടുത്തായിരുന്നു ഫെഡററിന്റെ ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം
സച്ചിന്‍ പോലും അത്ഭുതപ്പെടും, ഫെഡററിന്റെ ഫോര്‍വേഡ് ഡിഫന്‍സ് ഷോട്ട് കണ്ടാല്‍

മറ്റൊരു ഗ്രാന്‍സ്ലാം കൂടി ലക്ഷ്യമിട്ട് വിംബിള്‍ഡണിലെത്തിയ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കാന്‍ വലിയ വെല്ലുവിളി ഉണ്ടായില്ല. ക്രിക്കറ്റിലെ തന്റെ കഴിവ് കൂടി കോര്‍ട്ടില്‍ പുറത്തെടുത്തായിരുന്നു ഫെഡററിന്റെ ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം. 

ആദ്യ സെറ്റില്‍ 2-0ന് അഡ്രിയാന്‍ മന്നാറിനോയ്‌ക്കെതിരെ മുന്നിട്ടു നില്‍ക്കുകയായിരുന്നു ഫെഡറര്‍. ഈ സമയം ഫ്രഞ്ച് താരത്തില്‍ നിന്നെത്തിയ ഷോട്ട് ഫെഡറര്‍ നേരിട്ടതാണ് കോര്‍ട്ടില്‍ കൗതുകം തീര്‍ത്തത്. 

ക്രിക്കറ്റിലെ ഫോര്‍വേഡ് ഡിഫന്‍സ് ഷോട്ടായിരുന്നു അഡ്രിയാനെതിരെ പോയിന്റ് നേടി ഫെഡറര്‍ കളിച്ചത്. വിംബിള്‍ഡണാവട്ടെ ഫെഡററിന്റെ ക്രിക്കറ്റിലെ കഴിവ് ഐസിസിയുടെ മുന്നിലേക്കും വെച്ചു. 

ഐസിസിയെ ടാഗ് ചെയ്ത് ഫെഡററിന്റെ ഫോര്‍വേഡ് ഡിഫന്‍സ് എങ്ങിനെയുണ്ടെന്ന് വിലയിരുത്തണമെന്നായിരുന്നു വിംബിള്‍ഡണിന്റെ ട്വീറ്റ്. ഫെഡററെ ഓര്‍ത്ത സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും അഭിമാനിക്കാനിടയുള്ള ഫോര്‍വേഡ് ഷോട്ട് എന്നാണ് വിംബിള്‍ഡണ്‍ അതിനെ വിശേഷിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com