ലോക കപ്പ് കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകരുടെ കാത്തിരിപ്പ്. ലാ ലീഗ ക്ലബ് ഉള്‍പ്പെടെ കൊച്ചിയിലേക്ക് പന്തു തട്ടാന്‍ എത്തുന്നതിന്റെ ആവേശം. ഇന്ത്യയിലെ കളിക്ക് വേണ്ടി ഒരുങ്ങുന്നതിന് മുന്‍പ് കൊച്ചിയുടെ പ്രാദേശിക രൂചി കളിക്കാരെ അറിയിക്കുകയാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി.
പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് അതത്ര പിടിച്ച ലക്ഷണമില്ല. കാരണം മെല്‍ബണ്‍ സിറ്റിയുടെ കളിക്കാര്‍ പ്രാദേശിക രൂചി നുണയുന്നു എന്ന പേരില്‍ കഴിക്കുന്നത് പാനിപൂരിയാണ്. ഇതെങ്ങിനെ കേരളത്തിന്റെ രുചിയാകും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മെല്‍ബണ്‍ സിറ്റി കളിക്കാര്‍ പാനിപൂരി പരീക്ഷിക്കുന്ന വിഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ ഇതിനടിയില്‍ നിരന്നു. കുഴലപ്പം, നെയ്യപ്പം, ശര്‍ക്കരവരട്ടിയുമൊക്കെയാണ് കേരളത്തിന്റെ രുചി, അല്ലാതെ പാനിപുരിയല്ലെന്നാണ് ആരാധകരുടെ കമന്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ