രണ്ടാം ഇന്നിങ്‌സിലും വിക്കറ്റ് വീഴ്ത്തി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം

ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ ഒന്നാം യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം
രണ്ടാം ഇന്നിങ്‌സിലും വിക്കറ്റ് വീഴ്ത്തി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം

കൊളംബോ: ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ ഒന്നാം യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 21 റണ്‍സിനുമായിരുന്നു ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ വിജയം. 

ബാറ്റ്‌സ്മാന്‍മാര്‍ക്കു പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരും മികച്ച ബൗളിങ് പുറത്തെടുത്തതോടെയാണ് രണ്ടാം ഇന്നിങ്‌സിലും ശ്രിലങ്കന്‍ നിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയത്. ഒന്നാം ഇന്നിങ്‌സില്‍ 244 റണ്‍സിന് ലങ്കന്‍ പോരാട്ടം അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 589 റണ്‍സ് കണ്ടെത്തി. രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ പോരാട്ടം 324 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഇന്നിങ്‌സ് ജയം പിടിച്ചെടുത്തത്. ആയുഷ് ബഡോനിയുടെയും (പുറത്താകാതെ 185) ആതര്‍വ തയ്‌ഡെയും (113) നേടിയ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. 

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കുകായെന്ന ലക്ഷ്യത്തോടെയിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിഷാന്‍ ഫെര്‍ണാണ്ടോ (104) രണ്ടാമിന്നിങ്‌സില്‍ ലങ്കയുടെ ടോപ് സ്‌കോററായി. ഇന്ത്യക്കായി മോഹിത് ജന്‍ഗ്ര അഞ്ച് വിക്കറ്റെടുത്ത് ഇന്ത്യക്കായി തിളങ്ങി.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്കായി അരങ്ങേറിയ ടെസ്റ്റ് മത്സരമെന്ന നിലയില്‍ ശ്രദ്ധേയമായ പോരാട്ടായിരുന്നു ഇത്. പേസ് ബൗളറായ അര്‍ജുന്‍ ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com