എ.സി മിലാന് ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിക്കാം; യുവേഫ വിലക്ക് നീക്കി കോടതി 

ഇറ്റാലിയന്‍ സീരി എ ക്ലബ് എ.സി മിലാന് യുവേഫ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ വിലക്ക് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി (സി.എ.എസ്) നീക്കി
എ.സി മിലാന് ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിക്കാം; യുവേഫ വിലക്ക് നീക്കി കോടതി 

റ്റാലിയന്‍ സീരി എ ക്ലബ് എ.സി മിലാന് യുവേഫ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ വിലക്ക് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി (സി.എ.എസ്) നീക്കി. ഫിനാന്‍ഷ്യല്‍ ഫയര്‍ പ്ലെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് യുവേഫ എ.സി മിലാന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് ഇറ്റാലിയന്‍ കരുത്തര്‍ക്ക് ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ മിലാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

ക്ലബിന്റെ സമ്പത്ത് ഉപയോഗം സംബന്ധിച്ച് യുവേഫയ്ക്ക് കൃത്യമായ ധാരണയില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്ലബ് കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഉടമസ്ഥരിലും ക്ലബിന്റെ ഭരണതലത്തിലും മാറ്റം വന്നതോടെ ക്ലബിന്റെ നിലവിലെ സ്ഥിതി മെച്ചപ്പെട്ടതായും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com