ബ്ലാസ്റ്റേഴ്‌സിനെ അടിച്ചൊതുക്കിയത് അഞ്ച് ഗോളിന്: ജിറോണയ്ക്ക് ലാലിഗ

കേ​ര​ളാ​ബ്ലാ​സ്റ്റേ​ഴ്സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ‌​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ളോ​ടെ ലാ​ലി​ഗ വേ​ൾ​ഡ് കി​രീ​ടം ജി​റോ​ണ  എ​ഫ്സി സ്വ​ന്ത​മാ​ക്കി
ബ്ലാസ്റ്റേഴ്‌സിനെ അടിച്ചൊതുക്കിയത് അഞ്ച് ഗോളിന്: ജിറോണയ്ക്ക് ലാലിഗ

കൊ​ച്ചി: കേ​ര​ളാ​ബ്ലാ​സ്റ്റേ​ഴ്സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ‌​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ളോ​ടെ ലാ​ലി​ഗ വേ​ൾ​ഡ് കി​രീ​ടം ജി​റോ​ണ  എ​ഫ്സി സ്വ​ന്ത​മാ​ക്കി. ആ​ദ്യ പ​കു​തി​യി​ൽ‌ ഒ​രു ഗോ​ൾ വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം പ​കു​തി​യി​ൽ നാ​ലെ​ണ്ണം കൂ​ടി വ​ഴ​ങ്ങി​യാ​ണ് പ​രാ​ജ​യം ഏറ്റുവാങ്ങിയത്. എ​റി​ക്  മോ​ർ​ട്ട​സ് (42), പെ​ഡ്രോ പോ​റോ (54), അ​ല​ക്സ് ഗ്രാ​ന​ൽ (57), അ​ഡ​യ് ബെ​നി​റ്റ​സ് (75), അ​ല​ക്സ് ഗാ​ർ​ഷി​യ (പെ​നാ​ൽ​റ്റി91) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. 

 മെ​ൽ​ബ​ണ്‍ സി​റ്റി​യെ ആ​റു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ജി​റോ​ണി​നെ 42 മി​നി​റ്റു​ക​ൾ പ്ര​തി​രോ​ധി​ച്ചു​നി​ന്ന ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ആദ്യ ഗോ​ൾ വ​ഴ​ങ്ങി​യ​ത്.  അ​തും ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വി​ൽ​നി​ന്നും. ഒ​രു ഗോ​ൾ വീ​ണ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധം തു​റ​ന്നെ​ടു​ക്കാ​നാ​യ ജി​റോ​ണ പി​ന്നീ​ട് ഗോ​ൾ വേ​ട്ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ഏ​താ​ണ്ട് എ​ല്ലാ​വ​രും സ്വ​ന്തം  പ​കു​തി​യ​ലേ​ക്ക് ഇ​റ​ങ്ങി​നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജി​റോ​ണ​യെ പ്ര​തി​രോ​ധി​ച്ച​ത്. ഇ​തി​നി​ട​യി​ൽ വി​ര​ൽ എ​ണ്ണം മു​ന്നേ​റ്റം ബ്ലാ​സ്റ്റേ​ഴ്സ് ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നു​പോ​ലും  ജി​റോ​ണ​യു​ടെ ബോ​ക്സി​ലേ​ക്കു​പോ​ലും എ​ത്തി​യി​ല്ല. ആ​ദ്യ പ​കു​തി​യി​ൽ എ​ട്ട് കോ​ർ​ണ​റു​ക​ൾ വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സി​നു ഒ​ന്നു​പോ​ലും നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​തും  ക​ളി നി​ല​വാ​ര​ത്തി​നു അ​ടി​വ​ര​യി​ടു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടു കോ​ർ​ണ​റു​ക​ൾ കൂ​ടി ബ്ലാ​സ്റ്റേ​ഴ്സ് വ​ഴ​ങ്ങി. ര​ണ്ടാം പ​കു​തി​യി​ൽ ക​റേ​ജ് പെ​ക്കു​സ​ന്‍റെ ഫ്രീ ​കി​ക്ക് മാ​ത്ര​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​നു മ​ത്സ​ര​ത്തി​ൽ ഓ​ർ​ത്തി​രി​ക്കാ​നു​ള്ള ഏ​ക നി​മി​ഷം. സ്ലൊ​വേ​നി​യ​ൻ സ്ട്രൈ​ക്ക​ർ  പൊ​പ്ലാ​ട്നി​ക്കി​നെ ബോ​ക്സി​നു തൊ​ട്ട​ടു​ത്ത് വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച ഫ്രീ ​കി​ക്ക് പെ​ക്കൂ​സ​ൻ മ​നോ​ഹ​ര​മാ​യി ഇ​ട​ത് മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് അ​ടി​ച്ചെ​ങ്കി​ലും ജി​റോ​ണ  ഗോ​ളി ത​ട്ടി​യ​ക​റ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com