കോഹ് ലിക്കും പരിക്ക്, പ്രതിമയ്ക്കും പരിക്ക്; തുസ്സാഡ്‌സ്‌ മ്യൂസിയത്തിലെ കോഹ് ലിയുടെ ചെവിയില്‍ ആരാധകരുടെ പണി

ആരാധകരുടെ ആവേശം നിമിത്തം കോഹ് ലിയുടെ മെഴുകു പ്രതിമയിലെ ചില ഭാഗങ്ങള്‍ അടര്‍ന്നിരിക്കുന്നു എന്നാണ് മ്യൂസിയം വൃത്തങ്ങള്‍ പറയുന്ന
കോഹ് ലിക്കും പരിക്ക്, പ്രതിമയ്ക്കും പരിക്ക്; തുസ്സാഡ്‌സ്‌ മ്യൂസിയത്തിലെ കോഹ് ലിയുടെ ചെവിയില്‍ ആരാധകരുടെ പണി

തുസ്സാഡ്‌സ്‌ മ്യൂസയത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയ അതിഥിയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ അലട്ടുന്ന പരിക്ക് മ്യൂസിയത്തിലെ കോഹ് ലിയുടെ മെഴുകു പ്രതിമയേയും ബാധിച്ചു. 

ആരാധകരുടെ ആവേശം നിമിത്തം കോഹ് ലിയുടെ മെഴുകു പ്രതിമയിലെ ചില ഭാഗങ്ങള്‍ അടര്‍ന്നിരിക്കുന്നു എന്നാണ് മ്യൂസിയം വൃത്തങ്ങള്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് പ്രതിമ സ്ഥാപിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ പ്രതിമ നീക്കം ചെയ്ത് അറ്റകുറ്റപണികള്‍ക്ക് വിധേയമാക്കേണ്ടി വന്നു. 

എന്നാല്‍ പൂര്‍വസ്ഥിതിയിലാക്കി കോഹ് ലിയുടെ പ്രതിമ തിരികെ എത്തിച്ചിട്ടുണ്ട് ഇപ്പോള്‍. പ്രതിമയുടെ ചെവിയുടെ ഭാഗത്താണ് പ്രശ്‌നം കണ്ടെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയണിഞ്ഞ് ബാറ്റും പാഡുമേന്തിയാണ് തുസാഡ്‌സ് മ്യൂസിയത്തിലെ കോഹ് ലിയുടെ നില്‍പ്പ്. ഡേവിഡ് ബെക്കാം, മെസി, കപില്‍ ദേവ്, ഉസൈന്‍ ബോള്‍ട്ട് എന്നീ കായിക താരങ്ങള്‍ക്കൊപ്പമാണ് തുസാഡ്‌സ്‌ മ്യൂസിയത്തില്‍ കോഹ് ലിയുടെ സ്ഥാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com