ഒരു വിവാഹം കഴിച്ചതിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, വീണ്ടും വിവാഹിതനാവാന്‍ തനിക്ക് ഭ്രാന്തുണ്ടോയെന്ന് ഷമി

സഹോദരന്റെ ഭാര്യാ സഹോദരിയെ ഷമി വിവാഹം കഴിക്കാന്‍ പോകുന്നു. ഈദിന് ശേഷം വിവാഹം നടക്കും
ഒരു വിവാഹം കഴിച്ചതിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, വീണ്ടും വിവാഹിതനാവാന്‍ തനിക്ക് ഭ്രാന്തുണ്ടോയെന്ന് ഷമി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പരസ്യ പോര് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടെ ഷമി വേറെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന ആരോപണവുമായി ഹസിന്‍ എത്തുകയും ഷമി അതിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

സഹോദരന്റെ ഭാര്യാ സഹോദരിയെ ഷമി വിവാഹം കഴിക്കാന്‍ പോകുന്നു. ഈദിന് ശേഷം വിവാഹം നടക്കും. അതുകൊണ്ടാണ് പണം നല്‍കി എന്നോട് വിവാഹ മോചനം ആവശ്യപ്പെടുന്നത് എന്നായിരുന്നു ഹസിന്റെ ആരോപണം. 

ഹസിന്‍ ജഹാന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പൊതുവെ മൗനം പാലിക്കുകയാണ് ഷമി ചെയ്യുന്നത് എങ്കിലും ഇത്തവണ അതുണ്ടായില്ല. ഒരു വിവാഹം കഴിച്ചത് കൊണ്ട് തന്നെ ഞാന്‍ വലയുകയാണ്. ഇനി രണ്ടാമത് വിവാഹം കഴിക്കാന്‍ തനിക്ക് ഭ്രാന്തുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ഷമിയുടെ മറുപടി. 

ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒരിടയ്ക്ക് ഷമിയുടെ ക്രിക്കറ്റ് കരിയറിന് തന്നെ ഭീഷണി തീര്‍ത്തിരുന്നു. ഹസിന്‍ ഉന്നയിച്ച ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഷമിയുടെ കരാര്‍ പുതുക്കുന്നത് ബിസിസിഐ നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്‍ ബിസിസിഐ നടത്തിയ അന്വേഷണത്തില്‍ തെറ്റുകാരനല്ലെന്ന് വ്യക്തമായതോടെ മറ്റ് താരങ്ങള്‍ക്കൊപ്പം ഷമിയുടേയും കരാര്‍ പുതുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com