ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌തോരി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഇറ്റാലിയന്‍ സീരി എയില്‍ ഉഡ്‌നിസിയുമായുള്ള മത്സരത്തിന് തൊട്ടുമുമ്പായിരുന്നു അസ്‌തോരിയുടെ മരണം
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌തോരി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

റോം: ഇറ്റലി ദേശീയ ടീം പ്രതിരോധ താരവും ഫിയോറന്റീന ക്യാപ്റ്റനുമായ ഡേവിഡ് അസ്‌തോരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണ് അസ്‌തോരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 31 വയസായിരുന്നു. ഇറ്റാലിയന്‍ സീരി എയില്‍ ഉഡ്‌നിസിയുമായുള്ള മത്സരത്തിന് തൊട്ടുമുമ്പായിരുന്നു അസ്‌തോരിയുടെ മരണം. ഇതേത്തുടര്‍ന്ന് ഫിയോറന്റീനയും ഉഡ്‌നിസുമായുള്ള മത്സരം റദ്ദാക്കിയിട്ടുണ്ട്. മുന്‍ എ.സി.മിലാന്‍ താരം കൂടിയാണ് അസ്‌തോരി. 2015ലാണ് ഫിറോന്റിനയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com