കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ രണ്ടാം മത്സരത്തിൽ കേരളത്തിന് ജയം. മണിപ്പൂരിനെ എതിരില്ലാത്ത ആറു ഗോളിനാണ് കേരളം തകര്‍ത്തത്. ജിതിന്‍ ഗോപാലിന്റെ ഹാട്രിക്കാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. രണ്ടാം പകുതിയിലായിരുന്നു മുഴുവൻ ഗോളുകളും.
ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തോല്‍പിച്ചിരുന്നു.46-ാം മിനിറ്റില്‍ അഫ്ദാലാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. രാഹുലാണ് പാസ് നല്‍കിയത്.59-ാം മിനിറ്റില്‍ കെ.പി. രാഹുല്‍ ലീഡ് ഇരട്ടിയാക്കി. 61-ാം മിനിറ്റിലായസിരുന്നു ജിതിന്റെ ആദ്യ ഗോള്‍. 71-ാം മിനിറ്റില്‍ ജിതിന്‍. എം. എസ്. നാലാം ഗോള്‍ വലയിലാക്കി. പിന്നീട് 82, 94 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ജിതിന്‍ ഗോപാല്‍ ഹാട്രിക്കും കേരളത്തിന്റെ ഗോള്‍വേട്ടയും പൂര്‍ത്തിയാക്കി.
ഞായറാഴ്ച മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇത് കൂടി ജയിച്ചാല്‍ കേരളം സെമിയില്‍ പ്രവേശിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ