എപ്പോഴാണ് നിങ്ങള്‍ക്ക് പര്‍പ്പിള്‍ ക്യാപ് കിട്ടുകയെന്നാണ് അവള്‍ ചോദിച്ചുകൊണ്ടേയിരുന്നത്; പര്‍പ്പിള്‍ ക്യാപ് ഭാര്യയ്‌ക്കെന്ന് ഉമേഷ് യാദവ്‌

ഒന്‍പത് കളികളില്‍ നിന്നും 13 വിക്കറ്റ് വീഴ്ത്തിയാണ് ഉമേഷ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്
എപ്പോഴാണ് നിങ്ങള്‍ക്ക് പര്‍പ്പിള്‍ ക്യാപ് കിട്ടുകയെന്നാണ് അവള്‍ ചോദിച്ചുകൊണ്ടേയിരുന്നത്; പര്‍പ്പിള്‍ ക്യാപ് ഭാര്യയ്‌ക്കെന്ന് ഉമേഷ് യാദവ്‌

എപ്പോഴാണ് നിങ്ങള്‍ക്ക് പര്‍പ്പിള്‍ ക്യാപ് ലഭിക്കുക എന്നാണ് അവള്‍ ചോദിക്കുകൊണ്ടേയിരുന്നത്. അതുകൊണ്ട് ഇത് അവള്‍ക്കുള്ളതാണ്. പര്‍പ്പിള്‍ ക്യാപിന്റെ പുതിയ അവകാശിയായ ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയതിന്റെ ക്രഡിറ്റ് ഭാര്യക്ക് സമര്‍പ്പിച്ചത്. 

ഭാര്യയ്ക്ക് മാത്രമല്ല, മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നതില്‍ കടപ്പെട്ടിരിക്കുന്നത് ആശിഷ് നെഹ്‌റയോടാണെന്നും ഉമേഷ് യാദവ് പറയുന്നു. ഒന്‍പത് കളികളില്‍ നിന്നും 13 വിക്കറ്റ് വീഴ്ത്തിയാണ് ഉമേഷ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. 

ചെന്നൈയുടെ ഷെയിന്‍ വാട്‌സന്റേയും, റെയ്‌നയുടേയും വിക്കറ്റ് പിഴുതതിലൂടെയാണ് ഉമേഷ് യാദവ് പര്‍പ്പിള്‍ ക്യാപിന്റെ പുതിയ ഉടമയായത്. കൊല്‍ക്കത്തയില്‍ നിന്നും 4.20 കോടി രൂപയ്ക്കാണ് ഉമേഷ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് എത്തുന്നത്. 

ലൈനിലും ലെങ്തിലും എറിയാനാണ് ഞാന്‍ ശ്രമിക്കുന്നത്. നെഹ്‌റ അതിന് നല്ല പിന്തുണ നല്‍കുന്നുണ്ട്. ഇതെനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ പര്‍പ്പിള്‍ ക്യാപ് എന്റെ ഭാര്യയ്ക്കുള്ളതാണ്. എപ്പോഴാണ് നിങ്ങള്‍ക്ക് ഈ പര്‍പ്പിള്‍ ക്യാപ് കിട്ടുക എന്ന് അവള്‍ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഉമേഷ് യാദവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com