അസിസ്റ്റന്റ് റഫറിക്ക് നേരെ കയ്യേറ്റം; ബാഴ്‌സാ താരത്തിന് 16 മത്സരങ്ങളില്‍ വിലക്ക് 

ബസാക്‌സെയര്‍ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ടുറാന്റെ അനാവശ്യ പ്രതികരണം
അസിസ്റ്റന്റ് റഫറിക്ക് നേരെ കയ്യേറ്റം; ബാഴ്‌സാ താരത്തിന് 16 മത്സരങ്ങളില്‍ വിലക്ക് 

ലൈന്‍സ്മാന് നേരെ പാഞ്ഞടുത്ത് കയ്യേറ്റത്തിന് മുതിര്‍ന്ന ബാഴ്‌സ താരത്തിന് 16 മത്സരങ്ങളില്‍ നിന്നും വിലക്ക്. ബാഴ്‌സയില്‍ നിന്നും ലോണില്‍ തുര്‍ക്കി ക്ലബായ ബസക്‌സെയറിന് വേണ്ടി കളിക്കുന്ന ആര്‍ദ ടുറാനാണ് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ശിക്ഷാ നടപടിക്ക് വിധേയനായിരിക്കുന്നത്. 

അസിസ്റ്റന്റ് റഫറിയെ പിന്നിലേക്ക് തള്ളിയതിനാണ് പത്ത് മത്സരങ്ങളിലെ വിലക്ക്. റഫറിയെ ഇന്‍സള്‍ട്ട് ചെയ്തതിന് മൂന്ന് മത്സരങ്ങളില്‍ നിന്നും, റഫറിയെ ഭീഷണിപ്പെടുത്തിയതിന് വീണ്ടും മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്ക്. അങ്ങിനെ മൊത്തം 16 മത്സരങ്ങള്‍ ടുറാന് നഷ്ടമാകും. 

39000 രൂപ താരത്തിന് പിഴയായും വിധിച്ചിട്ടുണ്ട്. ബസാക്‌സെയര്‍ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ടുറാന്റെ അനാവശ്യ പ്രതികരണം. തുര്‍ക്കിക്ക് വേണ്ടി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് ടുറാന്‍. ലൈന്‍സ് റഫറിക്ക് നേരെയുള്ള പെരുമാറ്റത്തിന് ടുറാന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com