റിഷഭ് പന്ത് തന്നെയായിരുന്നുവോ ആ കളിച്ചത്? മക്കല്ലമല്ലേയെന്ന് ഗാംഗുലി

അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളെ പെര്‍ഫെക്ഷനോടെ ഉപയോഗപ്പെടുത്തിയായിരുന്നു പന്തിന്റെ കളി
റിഷഭ് പന്ത് തന്നെയായിരുന്നുവോ ആ കളിച്ചത്? മക്കല്ലമല്ലേയെന്ന് ഗാംഗുലി

പതിനൊന്നാം സീസില്‍ കിരീടത്തിലേക്കെത്താമെന്ന ഡല്‍ഹിയുടെ സ്വപ്‌നത്തിന് അവസാനമായെങ്കിലും റിഷഭ് പന്തിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളില്‍ നിറയുന്നത്. 360 ഡിഗ്രിയിലേക്കുയര്‍ന്ന ഇരുപതുകാരന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ഹാങ്ങ്ഓവറിലാണ് ക്രിക്കറ്റ് ലോകം ഇപ്പോഴും. പന്തിനെ അഭിനന്ദിച്ച് എത്തിയവരില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുമുണ്ട്. 

ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ബ്രണ്ടന്‍ മക്കല്ലം നേടിയ സെഞ്ചുറിയോടായിരുന്നു ഗാംഗുലി പന്തിന്റെ ബാറ്റിങ് താരതമ്യം ചെയ്തത്. മക്കല്ലത്തിന്റെ ഇന്നിങ്‌സിന് ഒപ്പം നില്‍ക്കുന്നതാണ് പന്തിന്റെ പ്രകടനം. എന്തൊരു കളിയാണ് അതെന്ന് ഗാംഗുലി പറയുന്നു. 

73 ബോളില്‍ നിന്നായിരുന്നു കുട്ടി ക്രിക്കറ്റ് പൂരത്തിന് തിരികൊളുത്തി മക്കലം തകര്‍ത്തു കളിച്ച് 158 റണ്‍സ് സ്‌കോര്‍ ചെയ്തത്. 2008 ഏപ്രില്‍ പതിനെട്ടിനായിരുന്നു അത്. 

അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളെ പെര്‍ഫെക്ഷനോടെ ഉപയോഗപ്പെടുത്തിയായിരുന്നു പന്തിന്റെ കളി. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്കുമെത്തി പന്ത്. മാത്രമല്ല, പഞ്ചാബിന്റെ രാഹുലില്‍ നിന്നും ഓറഞ്ച് ക്യാപ് തട്ടിയെടുക്കുകയും ചെയ്തു പന്ത്. 

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്നിങ്‌സ് എന്നായിരുന്നു ഹര്‍ഷാ ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചത്. അവസാന ഓവറിലെ ഭുവിയുടെ ബോളുകള്‍ മോശമായിരുന്നില്ല. എന്നാല്‍ അതിലും കത്തിക്കറയുകയായിരുന്നു പന്ത് എന്ന് സെവാഗും ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com