കളിക്കളത്തില്‍ അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ എന്നും ആരാധകരെ രസിപ്പിച്ചിട്ടുണ്ട് ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡീന്യോ. എന്നാലിപ്പോള്‍ ജീവിതത്തില്‍ വിവാഹം കഴിച്ച് ഞെട്ടിക്കുകയാണ് ആരാധകരുടെ പ്രിയ താരം.
ഒരേ സമയം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ബാഴ്‌സ മുന്‍ താരം. പ്രണയിനികളായ പ്രസില്ല കൊയ്‌ലോയും, ബിയാട്രീസ് സൂസയും ഓഗസ്റ്റില്‍ റൊണാള്‍ഡീന്യോയുടെ ഭാര്യമാരാകുമെന്നാണ് റിപ്പോര്‍ട്ട്.
ദീര്‍ഘനാളത്തെ ബന്ധമുണ്ട് റൊണാള്‍ഡീന്യോയ്ക്ക പ്രസില്ലയുമായി. അതിനിടയില്‍ 2016ലാണ് ബിയാട്രീസുമാണ് റൊണാള്‍ഡീന്യോ അടുക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും റൊണാള്‍ഡീന്യോയ്ക്ക ഒപ്പമാണ് വളരെ സൗഹാര്‍ദപരമായി റിയോയിലെ ആഡംബര വീട്ടില്‍ കഴിയുന്നത്. വിദേശത്ത് നിന്ന് നാട്ടിലേക്ക തിരികെ എത്തിയ റൊണാള്‍ഡീന്യോ രണ്ട് പേര്‍ക്കും സമാനമായ പെര്‍ഫ്യൂം സമ്മാനമായി നല്‍കിയെന്നുമെല്ലാമാണ് ബ്രസീല്‍ മാധ്യമങ്ങളിലെ വാര്‍ത്ത.
എന്നാല്‍ രണ്ട് പേരേയും ഒരേ സമയം വിവാഹം കഴിക്കാനുള്ള റൊണാള്‍ഡിന്യോയുടെ താത്പര്യത്തിന് എതിരെയാണ് അദ്ദേഹത്തിന്റെ സഹോദരി പ്രതികരിച്ചത്. വിവാഹ ചടങ്ങുകളില്‍ താന്‍ പങ്കെടുക്കില്ലെന്ന് സഹോദരി ഡെയ്‌സി വ്യക്തമാക്കി.
2002ലെ ലോക കപ്പില്‍ കിരീടം ഉയര്‍ത്തിയ ബ്രസീല്‍ ടീമില്‍ റൊണാള്‍ഡീന്യോയുമുണ്ടായിരുന്നു. ഫിഫയുടെ ഫുട്‌ബോളര്‍ പുരസ്‌കാരം രണ്ട് തവണ മുപ്പത്തിയെട്ടുകാരനായ റൊണാള്‍ഡീന്യോയുടെ കയ്കളിലേക്ക് എത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ