ധവാന്‍ ഡല്‍ഹിക്ക് സ്വന്തം, പ്രതിഫലത്തിലെ അതൃപ്തി തന്നെ കാരണം എന്ന് സണ്‍റൈസേഴ്‌സ്‌

ശിഖര്‍ ധവാനെ ഡല്‍ഹിക്ക് കൈമാറിയതായി പ്രസ്താവനയിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വ്യക്തമാക്കി
ധവാന്‍ ഡല്‍ഹിക്ക് സ്വന്തം, പ്രതിഫലത്തിലെ അതൃപ്തി തന്നെ കാരണം എന്ന് സണ്‍റൈസേഴ്‌സ്‌

തുടങ്ങിയിടത്ത് തന്നെ ശിഖര്‍ ധവാന്‍ തിരികെ എത്തുന്നു. പന്ത്രണ്ടാം ഐപിഎല്‍ സീസണില്‍ ധവാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിക്കും. ഡല്‍ഹി ഇക്കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. 

ശിഖര്‍ ധവാനെ ഡല്‍ഹിക്ക് കൈമാറിയതായി പ്രസ്താവനയിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആര്‍ടിഎം കാര്‍ഡിലൂടെ സണ്‍റൈസേഴ്‌സ് ധവാനെ നിലനിര്‍ത്തി എങ്കിലും, ആ തുകയില്‍ താരം തൃപ്തനല്ലായിരുന്നു എന്ന് സണ്‍റൈസേഴ്‌സ് പ്രസ്താവനയില്‍ പറയുന്നു. 

ഐപിഎല്‍ നിയമം കാരണം, ധവാനുള്ള പ്രതിഫല തുക ഉയര്‍ത്താന്‍ ഞങ്ങള്‍ക്കായില്ല. ഇരു കൂട്ടര്‍ക്കും ഗുണം ചെയ്യുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം എന്നും സണ്‍റൈസേഴ്‌സ് പറയുന്നു. ധവാന് പകരം അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍, ഷഹ്ബാസ് നദീം എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നും സണ്‍റൈസേഴ്‌സ് സ്വന്തമാക്കുന്നത്. 

ശിഖര്‍ ധവാന് വേണ്ടി കിങ്‌സ് ഇലവന്‍ പഞ്ചാബും, മുംബൈ ഇന്ത്യന്‍സും ഡല്‍ഹിക്കൊപ്പം മുന്നോട്ടു വന്നിരുന്നു. ധവാനെ സ്വന്തമാക്കുന്നതിന് അടുത്ത് പഞ്ചാബ് എത്തിയെങ്കിലും, അവസാന നിമിഷം കൂടുതല്‍ തുക ഓഫര്‍ ചെയ്ത് ഡല്‍ഹി ധവാനെ തിരികെ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com