കേരളത്തിന് അര്‍ച്ചനയുടെ ഉറപ്പ്, മെഡല്‍ നേടും; പക്ഷേ നമ്മള്‍ ഓരോരുത്തരുടേയും താങ്ങില്ലാതെ നടക്കില്ല

കേരളത്തിന് അര്‍ച്ചനയുടെ ഉറപ്പ്, മെഡല്‍ നേടും; പക്ഷേ നമ്മള്‍ ഓരോരുത്തരുടേയും താങ്ങില്ലാതെ നടക്കില്ല

കേരളത്തിലെ വലിയൊരു വിഭാഗം കായിക താരങ്ങളേയും പിന്നോട്ടടിക്കുന്ന സാമ്പത്തിക പ്രയാസം അവളേയും വിട്ടൊഴിയുന്നില്ല

കൊച്ചി: മംഗോളിയയില്‍ നടക്കുന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി അര്‍ച്ചന സുരേന്ദ്രന്‍ ഒരുങ്ങി കഴിഞ്ഞു. മെഡലുമായി തിരിച്ചെത്തുമെന്ന ഉറച്ച ആത്മവിശ്വാസവും അവള്‍ ക്കുണ്ട്. നിശ്ചയദാര്‍ഡ്യവും കഠിനാധ്വാനവുമുണ്ട്. പക്ഷേ കേരളത്തിലെ വലിയൊരു വിഭാഗം കായിക താരങ്ങളേയും പിന്നോട്ടടിക്കുന്ന സാമ്പത്തിക പ്രയാസം അവളേയും വിട്ടൊഴിയുന്നില്ല. 

ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി രണ്ട് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ഇതില്‍ 1.60 ലക്ഷം രൂപ ഈ മാസം പതിനഞ്ചിനുള്ളില്‍ പവര്‍ലിഫ്റ്റിങ് ഇന്ത്യയില്‍ അടയ്ക്കണം. ഈ പണം കണ്ടെത്താന്‍ അര്‍ച്ചനയുടേയും കുടുംബത്തിന്റേയും മുന്നില്‍ വഴികളൊന്നുമില്ല. 

എറണാകുളം സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ച്ചന. ലഖ്‌നൗവില്‍ നടന്ന ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതോടെയാണ് അര്‍ച്ചനയ്ക്ക് ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ്ങില്‍ പങ്കെടുക്കുവാനുള്ള യോഗ്യത ലഭിക്കുന്നത്. 

ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്നും യോഗ്യത നേടിയത് എട്ട് പേരാണ്. എന്നാല്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേന്ദ്രന്‍ മകളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതില്‍ നിസഹായനാണ്. രണ്ട് വര്‍ഷം മുന്‍പ് തെന്നി വീണുണ്ടായ പരിക്കിനെ തുടര്‍ന്ന് അമ്മയ്ക്ക് ജോലിക്ക് പോകുവാന്‍ കഴിയുന്നില്ല. 

ഇതിന് മുന്‍പ് ദേശീയ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പങ്കെടുക്കുവാനായില്ല. കാക്കനാട് കുസുമഗിരി അത്താണിയിലെ വാടക വീട്ടിലാണ് ഇവര്‍ കഴിയുന്നത്. കായിക പ്രതിഭങ്ങള്‍ക്ക് എന്നും പിന്തുണയായി നിന്നിട്ടുള്ള മലയാളികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് അര്‍ച്ചനയും കുടുംബവും. യൂകോ ബാങ്ക് തൃക്കാക്കര ശാഖയില്‍ അമ്മ സന്ധ്യയുടെ പേരിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, അക്കൗണ്ട് നമ്പര്‍ 21540110000915. ഐഎഫ്എസ്സി UCBA0002154. സുരേന്ദ്രന്റെ ഫോണ്‍ നമ്പര്‍ 8089894392

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com