ബംഗ്ലാദേശ് ഏകദിന നായകന്‍ മഷ്‌റഫെ മൊര്‍താസ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; ഭരണകക്ഷിയായ അവാമി ലീഗിന് വേണ്ടി

ലോക കപ്പ് ക്രിക്കറ്റ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഷക്കീബിനോട് പ്രധാനമന്ത്രി ഷെയ്ക് ഹസീന ആവശ്യപ്പെട്ടതായും സൂചനയുണ്ട്
ബംഗ്ലാദേശ് ഏകദിന നായകന്‍ മഷ്‌റഫെ മൊര്‍താസ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; ഭരണകക്ഷിയായ അവാമി ലീഗിന് വേണ്ടി

ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഷ്‌റഫെ മോര്‍താസ രാജ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന് വേണ്ടിയാണ് മഷ്‌റഫെ മത്സരിക്കുക. ഡിസംബര്‍ 23നാണ് തെരഞ്ഞെടുപ്പ്. 

മഷ്‌റഫെയ്ക്ക്  പുറമെ, ബംഗ്ലാ താരം ഷക്കീബ് അല്‍ ഹസനും തിരഞ്ഞെടുപ്പില്‍ അവാമി ലീഗിന് വേണ്ടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ലോക കപ്പ് ക്രിക്കറ്റ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഷക്കീബിനോട് പ്രധാനമന്ത്രി ഷെയ്ക് ഹസീന ആവശ്യപ്പെട്ടതായും സൂചനയുണ്ട്. 

ജന്മനാടായ നരെയ്ല്‍-2ല്‍ നിന്നായിരിക്കും മഷ്‌റഫെ മത്സരിക്കുക. നരെയ്ല്‍ എക്‌സ്പ്രസ് എന്ന പേരില്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു മഷ്‌റഫെ. 36 ടെസ്റ്റും, 199 ഏകദിനങ്ങളും, 54 ട്വന്റി20യും ബംഗ്ലാദേശിന് വേണ്ടി മഷ്‌റഫ് കളിച്ചു. 2016ല്‍ ട്വന്റി20യോട് മഷ്‌റഫെ ഗുഡ്‌ബൈ പറഞ്ഞുവെങ്കിലും ടെസ്റ്റ്, ഏകദിനങ്ങളോട് വിടപറഞ്ഞിട്ടില്ല. 

ബംഗ്ലാദേശില്‍ ആദ്യമായിട്ടാണ് ദേശീയ ക്രിക്കറ്റ് ടീമി ല്‍ കളിക്കുന്ന താരം തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പില്‍ മഷ്‌റഫായിരിക്കും ബംഗ്ലാദേശിനെ നയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com