ജാഫര്‍ നിര്‍ത്തുന്നില്ല, രഞ്ജിയില്‍ 11,000 റണ്‍സ് നേടുന്ന ആദ്യ താരം

ബറോഡയ്‌ക്കെതിരെ 97 റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുന്നിലെത്തിയത്
ജാഫര്‍ നിര്‍ത്തുന്നില്ല, രഞ്ജിയില്‍ 11,000 റണ്‍സ് നേടുന്ന ആദ്യ താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി വസീം ജാഫര്‍. രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് വസീം ജാഫര്‍ സ്വന്തമാക്കിയത്. ബറോഡയ്‌ക്കെതിരായ വിദര്‍ഭയുടെ മത്സരത്തിലാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ റെക്കോര്‍ഡ് തീര്‍ത്തത്. 

മറ്റൊരു മികച്ച ഡൊമസ്റ്റിക് കരിയറിലൂടെ കടന്നു പോവുന്ന ജാഫര്‍ ബറോഡയ്‌ക്കെതിരെ 97 റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുന്നിലെത്തിയത്. അമോല്‍ മുസുംദാറിനെ പിന്നിലാക്കിയാണ് രഞ്ജിയിലെ ടോപ് സ്‌കോറര്‍ പദവി ജാഫര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

153 റണ്‍സ് സ്‌കോര്‍ ചെയ്താണ് ജാഫര്‍ പവലിയനിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയാല്‍ പോര, ഐപിഎല്ലില്‍ തിളങ്ങി ശ്രദ്ധ പിടിക്കണം എന്ന് വസീം ജാഫര്‍ അടുത്തിടെ പറഞ്ഞിരുന്നു. രഞ്ജിയില്‍ ഉള്‍പ്പടെ പ്രകടനം നടത്തിയാല്‍ നിങ്ങള്‍ക്ക് ഇന്ത്യ എ ടീമില്‍ കളിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താനാവില്ലെന്നായിരുന്നു ജാഫറിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com