ആ അഞ്ച് വിക്കറ്റിന്റെ വർണന തീർന്നിട്ടില്ല... കുൽദീപ് തിരക്കിലാണ്... അല്ല, ഭാവിയിലേക്കുള്ള മുന്നൊരുക്കത്തിലാണ്

സമീപകാലത്ത് ഇന്ത്യ സംഭാവന ചെയ്ത കനപ്പെട്ട സ്പിന്നറാണ് കുൽദീപ് യാദവ് എന്ന ചൈനാമെൻ ബൗളർ
ആ അഞ്ച് വിക്കറ്റിന്റെ വർണന തീർന്നിട്ടില്ല... കുൽദീപ് തിരക്കിലാണ്... അല്ല, ഭാവിയിലേക്കുള്ള മുന്നൊരുക്കത്തിലാണ്

രാജ്‌കോട്ട്: സമീപകാലത്ത് ഇന്ത്യ സംഭാവന ചെയ്ത കനപ്പെട്ട സ്പിന്നറാണ് കുൽദീപ് യാദവ് എന്ന ചൈനാമെൻ ബൗളർ. ടി20യിൽ ഏകദിനത്തിലും ഇപ്പോഴിതാ ടെസ്റ്റിലും ഒരിന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന അപൂർവതയും സ്വന്തമാക്കിയാണ് കുൽദീപ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയപ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 

കുൽ​ദീപിന്റെ മികവിലാണ് ഇന്ത്യ ഇന്നിങ്സ് വിജയത്തിലേക്ക് എളുപ്പം എത്തിയത്. മത്സര ശേഷം തന്റെ ഈ അഞ്ച് വിക്കറ്റ്‌ നേട്ടം കുല്‍ദീപ് ആഘോഷിച്ചത് വ്യത്യസ്തമായ രീതിയിലാണ്. ആഘോഷം ഇപ്പോൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കളിയുടെ വീഡിയോ കണ്ട് സ്വന്തം ബൗളിങിന് ഹിന്ദിയിൽ കമന്ററി പറഞ്ഞാണ് കുൽദീപിന്റെ ആഘോഷം. 

ഹോട്ടല്‍ റൂമിലെ ബെഡ്ഡിലിരുന്ന് ലാപ്‌ടോപ്പില്‍ വീഡിയോ കണ്ടായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഹിന്ദിയിലുള്ള കമന്ററി. ഈ കമന്ററിയുടെ വീഡിയോ ബി.സി.സി.ഐ ട്വിറ്റര്‍ പേജില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തു. കുല്‍ദീപ് ഭാവിയിലേക്കുള്ള മുന്നൊരുക്കം ഇപ്പോഴേ തുടങ്ങി എന്നായിരുന്നു വീഡിയോക്ക് താഴെ ആരാധകരുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com