മൂക്കുകയറിട്ടില്ലെങ്കില്‍ കോഹ് ലി ഏകാധിപതിയാവും; മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

ചുറ്റുമുള്ളവര്‍ വേണ്ട സമയം ചോദ്യം ചെയ്ത്, വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ലെങ്കില്‍ സ്വന്തം അഭിപ്രായത്തിന് മാത്രം പരിഗണന നല്‍കുന്ന വ്യക്തിയായി മാറും
മൂക്കുകയറിട്ടില്ലെങ്കില്‍ കോഹ് ലി ഏകാധിപതിയാവും; മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

തിരുത്താന്‍ അധികാരപ്പെട്ടവര്‍ ഇടപെട്ടില്ല എങ്കില്‍ കോഹ് ലിയുടെ നായകത്വം ഏകാധിപത്യമാകുമെന്ന് മുന്‍ ഇംഗ്ലണ്ട്‌ നായകന്‍ മൈക്ക് ബ്രിയേര്‍ലി. ചുറ്റുമുള്ളവര്‍ വേണ്ട സമയം ചോദ്യം ചെയ്ത്, വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ലെങ്കില്‍ സ്വന്തം അഭിപ്രായത്തിന് മാത്രം പരിഗണന നല്‍കുന്ന വ്യക്തിയായി മാറും. അത് കോഹ് ലിയെ ശക്തനാക്കും. പക്ഷേ അത് ഗുണമാകുമോ, ദോഷമാകുമോ എന്ന് കണ്ടറിയണം. 

ശ്രദ്ധയില്ലായ്മ, അലസത, തീവ്രതയില്ലായ്മ എന്നിവയോടെല്ലാം അക്ഷമനായിരിക്കും കോഹ് ലി. എന്നാല്‍ ടീമില്‍ എല്ലാവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കണം എന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കോഹ് ലിയുടെ ശക്തമായ വ്യക്തിത്വത്തിന്റെ ഫലമായി ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ നല്‍കുന്നത്. 

ശക്തി തെറ്റിലേക്കും നയിക്കപ്പെടാം. കോഹ് ലിയുടെ കാര്യത്തില്‍ കോഹ് ലിയുടെ സാന്നിധ്യം, കഴിവ്, മൂര്‍ച്ഛയുള്ള ചിന്തകള്‍, വ്യക്തി പ്രഭാവം എന്നിവ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്ന് മൈക്ക് പറയുന്നു. കോഹ് ലിയോടും ശാസ്ത്രിയോടും കിടപിടിച്ച് നില്‍ക്കുവാനുള്ള ത്രാണി ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാര്‍ക്ക് ഇപ്പോഴില്ലെന്ന ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സയിദ് കിര്‍മാണി പ്രതികരിച്ചതിന് പിന്നാലെയാണ് ഇംഗ്ലണ്ട് മുന്‍ നായകന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com