നെയ്മര്‍ രക്ഷകനായി, ചിരവൈരികളുടെ പോരാട്ടത്തില്‍ ബ്രസീലിന് ജയം; അര്‍ജന്റീന ഒരു ഗോളിന് തോറ്റു, വല കുലുങ്ങിയത് ഇഞ്ചുറി ടൈമില്‍ 

ജിദ്ദയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിനു ജയം
നെയ്മര്‍ രക്ഷകനായി, ചിരവൈരികളുടെ പോരാട്ടത്തില്‍ ബ്രസീലിന് ജയം; അര്‍ജന്റീന ഒരു ഗോളിന് തോറ്റു, വല കുലുങ്ങിയത് ഇഞ്ചുറി ടൈമില്‍ 

ജിദ്ദയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിനു ജയം. ഇഞ്ചുറി ടൈമില്‍ മിറാന്‍ഡ നേടിയ ഗോളിലാണ് ബ്രസീല്‍ ജയം സ്വന്തമാക്കിയത്. നെയ്മറിന്റെ കോര്‍ണറില്‍ നിന്ന് മിറാന്‍ഡയാണ് ചിര വൈരികളുടെ പോരാട്ടത്തില്‍ നിര്‍ണായക ഗോള്‍ നേടിയത്.
സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ ഫുട്‌ബോള്‍ ആരാധകരെ സാക്ഷിയാക്കിയാണ് ബ്രസീല്‍ സൂപ്പര്‍ ക്ലാസിക്കോ കിരീടം സ്വന്തമാക്കിയത്. 

യുവ നിരയുമായി മത്സരത്തിന് ഇറങ്ങിയ അര്‍ജന്റീനക്കെതിരെ മികച്ച ടീമിനെ അണി നിരത്തിയാണ് ബ്രസീല്‍ ഇറങ്ങിയത്. നെയ്മര്‍,ജെസൂസ്,  ഫിര്‍മിനോ എന്നിവരെ മുന്‍പില്‍ നിര്‍ത്തി കളത്തില്‍ ഇറങ്ങിയ ബ്രസീല്‍ ആരാധകരെ നിരാശപ്പെടുത്തി. അര്‍ജന്റീന പ്രമുഖ താരങ്ങളായ മെസി, ഹിഗ്വയിന്‍, ഡി മരീയ എന്നിവര്‍ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത്.ബ്രസീല്‍ മത്സരത്തില്‍ നേരിയ മുന്‍തൂക്കം നേടിയെങ്കിലും  അര്‍ജന്റീന പ്രതിരോധത്തെ നിരന്തരം പരീക്ഷിക്കാന്‍ ഇവര്‍ക്കായില്ല. 

അതേ സമയം കിട്ടിയ അവസരങ്ങളില്‍ എല്ലാം ബ്രസീല്‍ ഗോള്‍ മുഖം ആക്രമിക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അര്‍ജന്റീനക്കുമായില്ല. അവസരങ്ങള്‍ കുറഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയുടെ അവസാന ഘട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീല്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ വിജയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com