പൃഥ്വി ഷായെ കാണാന്‍ ഡ്രസിങ് റൂമില്‍ അപ്രതീക്ഷിത അഥിതി; പൃഥ്വിയേക്കാള്‍ മുന്‍പേ ആ റെക്കോര്‍ഡ് തീര്‍ത്ത താരം

പൃഥ്വി ഷാ കയറിപ്പറ്റിയ റെക്കോര്‍ഡ് ബുക്കില്‍ ഏറെ നാള്‍ക്ക് മുന്‍പേ സ്ഥാനം ഉറപ്പിച്ചിരുന്ന ക്രിക്കറ്റ് താരമായിരുന്നു ആ സര്‍പ്രൈസ് വിസിറ്റ് നടത്തിയത്
പൃഥ്വി ഷായെ കാണാന്‍ ഡ്രസിങ് റൂമില്‍ അപ്രതീക്ഷിത അഥിതി; പൃഥ്വിയേക്കാള്‍ മുന്‍പേ ആ റെക്കോര്‍ഡ് തീര്‍ത്ത താരം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ നേരിട്ട മൂന്നാം ബോളില്‍ തന്നെ പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോള്‍ യുവതാരം പൃഥ്വി ഷായുടെ മുഖത്ത് നിരാശ വ്യക്തമായിരുന്നു. ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ അങ്ങിനെ തോറ്റുമടങ്ങിയത് വളരെ ചുരുക്കും മാത്രം. പക്ഷേ ആ നിരാശ മുംബൈ വിജയ് ഹസാരെ ട്രോഫി ഉയര്‍ത്തിയതോടെ എല്ലാവരും മറന്നു, പിന്നാലെ മറ്റൊരു സന്തോഷം കൂടി പൃഥ്വി ഷായെ തേടിയെത്തി. 

അപ്രതീക്ഷിത അതിഥിയായിരുന്നു ഡ്രസിങ് റൂമില്‍ പൃഥ്വി ഷായുടെ മുന്നിലേക്ക് എത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ച് പൃഥ്വി ഷാ കയറിപ്പറ്റിയ റെക്കോര്‍ഡ് ബുക്കില്‍ ഏറെ നാള്‍ക്ക് മുന്‍പേ സ്ഥാനം ഉറപ്പിച്ചിരുന്ന ക്രിക്കറ്റ് താരമായിരുന്നു ആ സര്‍പ്രൈസ് വിസിറ്റ് നടത്തിയത്. ഇന്ത്യന്‍ മുന്‍ താരം ജി.ആര്‍.
ജി.ആര്‍.വിശ്വനാഥ് ആണ് പൃഥ്വി ഷായെ ഞെട്ടിച്ച് ഡ്രസിങ് റൂമിലേക്കെത്തിയത്. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും രാജ്യാന്തര ടെസ്റ്റിലും അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാവുകയായിരുന്നു പൃഥ്വി ഷാ. 1969ല്‍ വിശ്വനാഥ് ഈ നേട്ടം കൈവരിച്ചിരുന്നു. 49 വര്‍ഷത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് പൃഥ്വിയെന്ന് താന്‍ പൃഥ്വിയോട് പറഞ്ഞതായി വിശ്വനാഥ് പറയുന്നു. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടുവെന്നായിരുന്നു വിശ്വനാഥിനെ കണ്ടതിന് ശേഷം പൃഥ്വി ഷായുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com