കായിക താരം കായിക മന്ത്രിയായല്‍ ഇങ്ങനെ; മെഡല്‍ നഷ്ടപ്പെട്ടിട്ടും മറ്റ് മെഡല്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികം ഗോവിന്ദന്‍ ലക്ഷ്മണിനും

നമ്മുടെ ചാമ്പ്യന്‍ തന്നെയാണ് ലക്ഷ്മണന്‍. നമ്മുടെ ചാമ്പന്യന്മാര്‍ക്കൊപ്പം നമ്മള്‍ നില്‍ക്കും
കായിക താരം കായിക മന്ത്രിയായല്‍ ഇങ്ങനെ; മെഡല്‍ നഷ്ടപ്പെട്ടിട്ടും മറ്റ് മെഡല്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികം ഗോവിന്ദന്‍ ലക്ഷ്മണിനും

ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഗോവിന്ദന്‍ ലക്ഷ്മണന്‍ നിരാശനായപ്പോള്‍ രാജ്യവും ആ നിരാശ പങ്കിട്ടു. 20 വര്‍ഷത്തെ നമ്മുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ആ സന്തോഷത്തിന് നിമിഷങ്ങള്‍ മാത്രം ആയുസ്. പക്ഷേ മെഡല്‍ ഇല്ലെങ്കിലും നിങ്ങള്‍ക്കൊപ്പം തന്നെയാണ് ഇന്ത്യ എന്ന് തെളിയിക്കുകയാണ് കേന്ദ്ര കായിക മന്ത്രാലയം. 

നമ്മുടെ ചാമ്പ്യന്‍ തന്നെയാണ് ലക്ഷ്മണന്‍. നമ്മുടെ ചാമ്പന്യന്മാര്‍ക്കൊപ്പം നമ്മള്‍ നില്‍ക്കും എന്നായിരുന്നു കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഇതിനോട് പ്രതികരിച്ചത്. വെങ്കലം നേടിയ താരങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ലക്ഷ്മണിന്റെ കൈകളിലേക്കും ആ പത്ത് ലക്ഷം രൂപയെത്തി. 

ട്രാക്കിന് പുറത്ത് കാല്‍ കുത്തി എന്ന് പറഞ്ഞായിരുന്നു ലക്ഷ്മണനെ അയോഗ്യനാക്കിയത്. ബഹ്‌റൈന്‍ താരങ്ങളായ ഹസന്‍ ഖാനിക്കും, അബ്രഹാം ചീറോബനും പിന്നീല്‍ മൂന്നാമതായി ഓടിയെത്തി ലക്ഷ്ണന്‍ ചരിത്രം കുറിച്ചത്. പക്ഷേ ആ സന്തോഷത്തിന് നിമിഷങ്ങള്‍ മാത്രമായിരുന്നു ആയുസ്. 

29:44:91 എന്ന സമയത്തായിരുന്നു ലക്ഷ്മണന്‍ ഓടിയെത്തിയത്. എന്നാല്‍ വീഡിയോ ഫൂട്ടേജില്‍ ലക്ഷ്മണന്റെ ഇടത് കാല്‍ ട്രാക്കിന് പുറത്ത് ചവിട്ടിയെന്ന് കണ്ടതോടെ അയോഗ്യനാക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ മാനേജ്‌മെന്റ് പരാതി നല്‍കിയെങ്കിലും ജൂറി പരാതി തള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com