ധോനിക്കരികിലേക്ക് നടന്ന് ഷുഐബ് മാലിക്ക്; പോരിന് മുന്‍പ് കൈകൊടുക്കല്‍

പരിശീനത്തിനിടെ വിശ്രമിച്ചിരിക്കുകയായിരുന്ന ധോനിക്ക് അടുത്തേക്കായികുന്നു ഷുഐബ് മാലിക്കിന്റെ അപ്രതീക്ഷിത വരവ്
ധോനിക്കരികിലേക്ക് നടന്ന് ഷുഐബ് മാലിക്ക്; പോരിന് മുന്‍പ് കൈകൊടുക്കല്‍

ഏഷ്യാ കപ്പിലെ പോര് തുടങ്ങുന്നതിന് മുന്‍പുള്ള പരിശീലനത്തിലാണ് ടീമുകള്‍. പരിശീലനത്തിനിടെ വിശ്രമിക്കുന്നതിനിടെഷുഐബ് മാലിക്കില്‍ നിന്നുമുണ്ടായ നീക്കമാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

പരിശീനത്തിനിടെ വിശ്രമിച്ചിരിക്കുകയായിരുന്ന ധോനിക്ക് അടുത്തേക്കായികുന്നു ഷുഐബ് മാലിക്കിന്റെ അപ്രതീക്ഷിത വരവ്. ധോനിക്കടുത്തേക്ക് എത്തി തൊപ്പി പതിയെ ഒന്നൂ പൊക്കി മാലിക്ക് ആദരവ് പ്രകടിപ്പിച്ചു. പിന്നെ ഇരുവരും കൈകൊടുത്ത് സംസാരം...

രോഹിത് ശര്‍മയും ചഹലും ഉള്‍പ്പെടെയുള്ള ടീം അംഗങ്ങള്‍ ഈ സമയം ധോനിക്കൊപ്പം ഉണ്ടായിരുന്നു. സെപ്തംബര്‍ 18ന് ഹോങ്കോങ്ങിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടത്തിന് തുടക്കമാവുക. സെപ്തംബര്‍ 19ന് ഇന്ത്യ പാക്കിസ്ഥാനേയും നേരിടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com