' ഒറ്റനോട്ടത്തിലറിയാം ഈ പക്ഷികളില്‍ കെട്ട്യോന്‍ ആരാണ് എന്ന്'; വീരുവിന്റെ ട്വീറ്റില്‍ ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ
ഉരുളയ്ക്കുപ്പേരി പോലെ ട്വീറ്റ് ചെയ്യുന്നതില്‍ വിരുതനാണ് വീരേന്ദര്‍ സെവാഗ്. വീരുവിന്റെ ഒരു ഫോട്ടോ ട്വീറ്റില്‍ സമൂഹമാധ്യമങ്ങളിലിപ്പോള്‍ ചേരി തിരിഞ്ഞ് ചര്‍ച്ച നടക്കുകയാണ്. രണ്ട് പക്ഷികളുടെ പടമാണ് സെവാഗ് പോസ്റ്റ് ചെയ്തത്. ഒരു കുരുവി വായ തുറന്ന് പരാതി പറയുന്നത് പോലെയും മറ്റേ കുരുവി എന്നെ കണ്ടാല്‍ മിണ്ടല്ലേയെന്ന ഭാവത്തില്‍ ഇരിക്കുന്നതുമായിരുന്നു ചിത്രം. ' പക്ഷികളെ കുറിച്ച് കൂടുതലൊന്നുമറിയില്ല , പക്ഷേ ഈ ചിത്രത്തില്‍ നിന്നും ഭര്‍ത്താവാരാണ് എന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്' എന്നായിരുന്നു.
മണിക്കൂറുകള്‍ക്കകം സെവാഗിന് പിന്തുണയുമായി ട്വിറ്റര്‍ ഉപയോക്താക്കളായ നിരവധി ' ഭര്‍ത്താക്കന്‍'മാരെത്തി. മറ്റ് ചിലര്‍ സെവാഗിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തുറന്ന് വിട്ടത്. ചിത്രത്തില്‍ നിന്നും നിങ്ങളും ഞാനും പരസ്പരം തിരിച്ചറിഞ്ഞത് പോലെ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും മനസിലായിട്ടുണ്ടാവും എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ട്വീറ്റ്.
ഇതാദ്യമായല്ല ഭാര്യ- ഭര്‍ത്താവ് സീരീസ് ട്വീറ്റുകള്‍ വീരു പോസ്റ്റ് ചെയ്യുന്നത്. സ്വന്തം വിവാഹ വാര്‍ഷിക ചിത്രത്തില്‍ സെവാഗ് ചെയറില്‍ ഇരിക്കുകയും ഭാര്യയെ അല്‍പം മുകളിലെ ഹാന്‍ഡില്‍ ഇരുത്തുകയും ചെയ്ത പടം ട്വീറ്റ് ചെയ്ത ശേഷം ' ബീവിക്കാണ് ഒന്നാം സ്ഥാനം എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. മറ്റൊരവസരത്തില്‍ ബീവി എപ്പോഴും പറയും 'നിങ്ങളാണ് രാജാവെന്ന്, ഇതൊരു ചെസ് കളി പോലെയാണ് രാജാവ് ഒരു തവണ ചലിക്കുമ്പോള്‍ രാജ്ഞിക്ക് ഇഷ്ടമുള്ളത് പോലെ ചലിക്കാം' .
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ