സച്ചിന്റെ കട്ട ഫാനിന് താങ്ങായി പാക്കിസ്ഥാന്റെ സൂപ്പര്‍ ഫാന്‍; യുഎഇ ട്രിപ്പ് പാക്കിസ്ഥാന്റെ വക

സച്ചിന്റെ കട്ട ഫാനിന് താങ്ങായി പാക്കിസ്ഥാന്റെ സൂപ്പര്‍ ഫാന്‍; യുഎഇ ട്രിപ്പ് പാക്കിസ്ഥാന്റെ വക

ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലേക്ക് പറക്കാന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണ് ഇന്ത്യയുടെ സൂപ്പര്‍ ഫാനിന് നേര്‍ക്ക് ഇപ്പോള്‍ സഹായ ഹസ്തം നീളുന്നത്

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സൂപ്പര്‍ ക്രിക്കറ്റ് ഫാനാണ് സുധീര്‍ ഗൗതം. ദേഹത്ത് ഇന്ത്യന്‍ പതാക പെയിന്റ് ചെയ്തും ഗ്യാലറിയില്‍ ഇന്ത്യന്‍ പതാക ഉയരെ പറത്തിയും ലേകത്തിന്റെ ഏത് കോണിലായാലും ഇന്ത്യയുടെ കളി കാണാന്‍ സച്ചിന്റെ ഈ ആരാധകന്‍ എത്തും. 

സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കളിക്കാരും, ബിസിസിഐയുമെല്ലാമാണ് ഇങ്ങനെ ഇന്ത്യക്കൊപ്പം ലോകം ചുറ്റി കളി കാണാന്‍ സുധീറിനെ സാമ്പത്തികമായി സഹായിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലേക്ക് പറക്കാന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണ് ഇന്ത്യയുടെ സൂപ്പര്‍ ഫാനിന് നേര്‍ക്ക് ഇപ്പോള്‍ സഹായ ഹസ്തം നീളുന്നത്. 

ഇന്ത്യയെ പോലെ തന്നെ പാക്കിസ്ഥാനുമുണ്ട് സൂപ്പര്‍ ഫാന്‍. പാക്കിസ്ഥാന്റെ സൂപ്പര്‍ ഫാന്‍ ബഷീര്‍ ചാച്ചയാണ് ഏഷ്യാ കപ്പ് കാണാന്‍ പറക്കാന്‍ സുധീറിനെ സഹായിച്ചത്. സുധീറിനുള്ള വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എല്ലാം ചാച്ച ചിക്കാഗോയുടെ വക. 

ഞാന്‍ ഒരു പണക്കാരന്‍ അല്ല. എന്നാല്‍ സമുദ്രം പോലെ വലിയ ഒരു ഹൃദയം എനിക്കുണ്ട്. ഞാന്‍ സുധീറിനെ സഹായിക്കുകയാണ് എങ്കില്‍ ദൈവം സന്തോഷിക്കും എന്നായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ ഫാനിനെ സഹായിച്ച് ചാച്ച ചിക്കാഗോ പറഞ്ഞത്. 

തന്നെ കളി കാണാന്‍ എത്താന്‍ സഹായിച്ചത് പാക്കിസ്ഥാനിയാണ് എങ്കിലും ഏഷ്യാ കപ്പ് കിരീടം ഇന്ത്യ തന്നെ ചൂടുമെന്ന് ഉറപ്പിച്ചു പറയുകയാണ് സുധീര്‍. ചാമ്പ്യന്‍സ് ട്രോഫി നമ്മള്‍ തോറ്റു. എന്നാല്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് നമുക്കുള്ളതാണ്. ഇന്ത്യ ഏഷ്യാ കപ്പ് ജയിച്ചാല്‍ സങ്കടം ഇല്ലെന്നാണ് ബഷീര്‍ ചാച്ചയും പറയുന്നത്. ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ എടുത്തില്ല, ഏഷ്യാ കപ്പ് ഇന്ത്യ എടുത്തോട്ടെ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com