സച്ചിനും ദ്രാവിഡിനും ഒപ്പമെത്തി ധവാന്‍; റെക്കോര്‍ഡ് സുരക്ഷിതമായ കൈകളുടെ പേരില്‍

റണ്‍സ് കണ്ടെത്തുന്നതിനൊപ്പം ബംഗ്ലാദേശിനെതിരെ തന്റെ കൈകള്‍ സുരക്ഷിതമാണെന്ന് ഗ്രൗണ്ടില്‍ തെളിയിക്കുകയുമായിരുന്നു ധവാന്‍
സച്ചിനും ദ്രാവിഡിനും ഒപ്പമെത്തി ധവാന്‍; റെക്കോര്‍ഡ് സുരക്ഷിതമായ കൈകളുടെ പേരില്‍

ഹോങ്കോങ്ങിനെതിരെ പരുങ്ങിയ തുടക്കമായിരുന്നു എങ്കിലും പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും തകര്‍ത്തുവിട്ട ഇന്ത്യ ഏഷ്യാ കപ്പിലെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ബൗളര്‍മാര്‍ മികവ് പുലര്‍ത്തുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരും ഉത്തരവാദിത്വത്തോടെ പെരുമാറുന്നു. ബൗളര്‍മാരുടെ പ്രയത്‌നം പാഴായി പോകുന്നില്ല എന്ന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഉറപ്പു വരുത്തുന്നു. 

ഇംഗ്ലണ്ടില്‍ ബാറ്റ്‌സ്മാനായും ഫീല്‍ഡറായും അത്ര നല്ല സമയമായിരുന്നില്ല ശിഖര്‍ ധവാന്. എന്നാല്‍ ഏഷ്യാ കപ്പിലേക്കെത്തിയപ്പോള്‍ ധവാന്റെ കളിയാകെ മാറി. റണ്‍സ് കണ്ടെത്തുന്നതിനൊപ്പം ബംഗ്ലാദേശിനെതിരെ തന്റെ കൈകള്‍ സുരക്ഷിതമാണെന്ന് ഗ്രൗണ്ടില്‍ തെളിയിക്കുകയുമായിരുന്നു ധവാന്‍. 

ബംഗ്ലാദേശിനെതിരെ നാല് ക്യാച്ചുകളാണ് ധവാന്‍ എടുത്തത്. അതോടെ ഇത്രയും ക്യാച്ചുകള്‍ കൈകളിലാക്കി റെക്കോര്‍ഡ് തീര്‍ത്ത് സച്ചിനും ദ്രാവിഡിനും ഒപ്പം എത്തിയിരിക്കുകയാണ് ധവാനും. സുനില്‍ ഗാവസ്‌കര്‍, മുഹമ്മദ് അസ്ഹറുദിന്‍, സച്ചിന്‍, ദ്രാവിഡ്, കൈഫ്, ലക്ഷ്മണ്‍ എന്നീ ഇന്ത്യക്കാരുടെ ലിസ്റ്റിലേക്കാണ് ധവാനും എത്തിയിരിക്കുന്നത്. 

ബംഗ്ലാദേശ് താരങ്ങളായ നസ്മുല്‍ ഹൊസെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ എന്നിവരാണ് ധവാന്റെ കൈകളില്‍ സുരക്ഷിതരായത്. ബംഗ്ലാദേശിനെ 173 റണ്‍സിന് ഒതുക്കിയ ഇന്ത്യ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com