പാസ് ചെയ്യാതെ എങ്ങിനെ ഗോളടിക്കാം? ദാ, ജെര്‍വിനോ കാണിച്ചു തരും

എതിര്‍ ടീമിന്റെ പ്രതിരോധ നിര താരങ്ങളെയെല്ലാം ഒന്നൊന്നായി അനായാസേന കബളിപ്പിക്കുകയാണ് ജെര്‍വിഞ്ഞോ
പാസ് ചെയ്യാതെ എങ്ങിനെ ഗോളടിക്കാം? ദാ, ജെര്‍വിനോ കാണിച്ചു തരും

എതിരാളിയുടെ ഗോള്‍ ശ്രമം പാഴാക്കി സ്വന്തം ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്നും ലഭിച്ച പാസ്. ആ പാസുമായി ഒറ്റയ്ക്ക് പാഞ്ഞ് ടീമിനായി ഗോള്‍ വല കുലുക്കുക. ഫുട്‌ബോളില്‍ എപ്പോഴും നടക്കുന്നതല്ല ഇതുപോലുള്ള അത്ഭുത കാഴ്ചകള്‍. അതുകൊണ്ട് ഏവരേയും ഞെട്ടിക്കുകയാണ് ഇറ്റാലിയന്‍ സീരി എ താരം ജെര്‍വിനോ. 

എതിര്‍ ടീമിന്റെ പ്രതിരോധ നിര താരങ്ങളെയെല്ലാം ഒന്നൊന്നായി അനായാസേന കബളിപ്പിക്കുകയാണ് ജെര്‍വിഞ്ഞോ. ഇറ്റാലിയന്‍ സിരി എയിലെ പാര്‍മ-കാഗ്ലി മത്സരത്തിലായിരുന്നു മനോഹരമായ ഗോള്‍ പിറന്നത്. ജെര്‍വീഞ്ഞോയുടെ ഗോള്‍ ബലത്തില്‍ പാര്‍മ കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം പിടിച്ചു. 

എന്നാല്‍ ഇത് നല്ല ഗോള്‍ ആണോ എന്ന് അറിയില്ലെന്നാണ് ജെര്‍വിനോയുടെ വാക്കുകള്‍. റോമയ്ക്കും ആഴ്‌സണലിന് വേണ്ടിയും താന്‍ ഇങ്ങനെ ഗോള്‍ അടിച്ചിട്ടുണ്ടെന്നുമാണ് ജെര്‍വിനോ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com