വിരമിക്കല്‍ ഭീഷണിയുമായി മാത്യൂസ്; നായക സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ ബോര്‍ഡുമായി കൊമ്പുകോര്‍ക്കുന്നു

ഏഷ്യാ കപ്പിലെ രാജ്യത്തിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ എന്നെ ബലിയാടാക്കുകയാണെന്ന് മാത്യൂസ് ആരോപിക്കുന്നു
വിരമിക്കല്‍ ഭീഷണിയുമായി മാത്യൂസ്; നായക സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ ബോര്‍ഡുമായി കൊമ്പുകോര്‍ക്കുന്നു

കൊളംബോ: നായക സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിന് പിന്നാലെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി എഞ്ചലോ മാത്യൂസ്. ഏഷ്യാ കപ്പില്‍ നിന്നുമുള്ള നാണംകെട്ട പുറത്താകലിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം എന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കുകയാണ് എന്ന വാദമുയര്‍ത്തിയാണ് മാത്യൂസിന്റെ വിമര്‍ശനം. 

ഏകദിനത്തില്‍ നിന്നും ട്വിന്റി20 ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന ഭീഷണിയാണ് മാത്യൂസ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ വയ്ക്കുന്നത്. ഏഷ്യാ കപ്പിലെ രാജ്യത്തിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ എന്നെ ബലിയാടാക്കുകയാണെന്ന് മാത്യൂസ് ആരോപിക്കുന്നു. 

മാത്യൂസിനോട് നായക സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടതായും, ദിനേശ് ചന്ദിമലിനോട് നായകത്വം ഏറ്റെടുതക്കാന്‍ നിര്‍ദേശിച്ചതായും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ലങ്കന്‍ പര്യടനത്തില്‍ ദിനേശ് ചന്ദിമലായിരിക്കും ലങ്കയെ നയിക്കുക. 

ഏഷ്യാ കപ്പില്‍ ബംഗ്ലേദേശിനോടും, അഫ്ഗാനിസ്ഥാനോടും തോല്‍വി നേരിട്ടാണ് ലങ്ക നാട്ടിലേക്ക് മടങ്ങിയത്. ബംഗ്ലാദേശിനോട് 137 റണ്‍സിനാണ് ലങ്ക പുറത്തായത്. 2017ന് ശേഷം ലങ്ക കളിച്ച നാല്‍പ്പത് കളിയില്‍ മുപ്പതിയും തോറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com