വേഗം ജയിച്ചെത്തി, റായിഡുവിന്റെ ജന്മദിനം ആഘോഷിക്കാന്‍

നാല്‍പ്പതാം ഓവറില്‍ വിജയ റണ്‍ നേടി റാഡിയു ജയവും ജന്മദിനവും ആഘോഷിച്ചു. അതിന് പിന്നാലെ റായിഡുവിന്റെ ജന്മദിനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പതിവ് ശൈലിയില്‍
വേഗം ജയിച്ചെത്തി, റായിഡുവിന്റെ ജന്മദിനം ആഘോഷിക്കാന്‍

ഒരു ജന്മദിനത്തിന് രണ്ട് ഗിഫ്‌റ്റോ? ഇന്ത്യയോട് വീണ്ടും തോറ്റ പാക്കിസ്ഥാനെ ട്രോളി ആരാധകരുടെ ചോദ്യം ഇതാണ്. ആരുടെയെങ്കിലും ജന്മദിനം എന്നറിഞ്ഞാല്‍ അവര്‍ക്കുള്ള ഗിഫ്റ്റായി തകര്‍ത്തു കളിക്കുന്ന രോഹിത് ശര്‍മയ്ക്ക് പുറമെ, ഇത്തവണ ധവാന്റേയും ഗിഫ്റ്റ്. അമ്പാട്ടി റായിഡുവിന്റെ ജന്മദിനത്തിലായിരുന്നു രണ്ട് ഓപ്പണര്‍മാരുടേയും തകര്‍പ്പന്‍ കളി. 

ജന്മദിനത്തില്‍ ഇന്ത്യയുടെ വിജയ റണ്‍ നേടാനുള്ള ഭാഗ്യവും റായിഡുവിനുണ്ടായി. നാല്‍പ്പതാം ഓവറില്‍ വിജയ റണ്‍ നേടി റാഡിയു ജയവും ജന്മദിനവും ആഘോഷിച്ചു. അതിന് പിന്നാലെ റായിഡുവിന്റെ ജന്മദിനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പതിവ് ശൈലിയില്‍. 

ജയത്തിന് ശേഷം പതിവ് കേക്ക് സ്മാഷ് എന്നായിരുന്നു റായിഡുവിന്റെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറിച്ചത്. ഏഷ്യാ കപ്പില്‍ ചിര വൈരികള്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ എട്ട് വിക്കറ്റിന് ജയം പിടിച്ച ഇന്ത്യ, സൂപ്പര്‍ ഫോറിലെത്തിയപ്പോള്‍ ഒന്‍പത് വിക്കറ്റിന് ജയം നേടുകയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Team India (@indiancricketteam) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com