അത് തെറ്റായ തീരുമാനമെന്ന് സമ്മതിച്ച് രാഹുല്‍; സ്വാര്‍ത്ഥനെന്ന് ആരാധകര്‍

ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ ധോനിയുടെ വിക്കറ്റ് നഷ്ടപ്പെടില്ലായിരുന്നു എന്ന് വ്യക്തമായതോടെ രാഹുലിനെ ദയയില്ലാതെ വിമര്‍ശിക്കുകയാണ് ആരാധകര്‍
അത് തെറ്റായ തീരുമാനമെന്ന് സമ്മതിച്ച് രാഹുല്‍; സ്വാര്‍ത്ഥനെന്ന് ആരാധകര്‍

അത് തെറ്റായ തീരുമാനമായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതിന് പിന്നാലെ റിവ്യു അപ്പീല്‍ നല്‍കി ഡിആര്‍എസ് പാഴാക്കിയത് തെറ്റായിരുന്നു എന്ന് കെ.എല്‍.രാഹുല്‍ സമ്മതിക്കുന്നു. എന്നാല്‍ ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ ധോനിയുടെ വിക്കറ്റ് നഷ്ടപ്പെടില്ലായിരുന്നു എന്ന് വ്യക്തമായതോടെ രാഹുലിനെ ദയയില്ലാതെ വിമര്‍ശിക്കുകയാണ് ആരാധകര്‍. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അനാവശ്യമായി ഡിആര്‍എസ് ഉപയോഗിച്ച രാഹുലിന്റെ സ്വാര്‍ത്ഥതയാണ് ഇവിടെ കാണുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. എട്ട് റണ്‍സ് എടുത്ത് നില്‍ക്കെയായിരുന്നു ജാവേദ് അഹ്മാദി ധോനിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുന്നത്. അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും റിപ്ലേകളില്‍ നോട്ട്ഔട്ടാണെന്ന് വ്യക്തമായിരുന്നു. 

ഒരു റിവ്യു മാത്രം കയ്യില്‍ ഉള്ളപ്പോള്‍ തീരുമാനം എടുക്കുക ബുദ്ധിമുട്ടാണ്. തിരിഞ്ഞു നോക്കുമ്പോള്‍ ആ റിവ്യു എടുക്കേണ്ടിയിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ആ സമയം, പന്ത് സ്റ്റമ്പിന് പുറത്തേക്കാണ് പോയിരിക്കുക എന്ന തോന്നലില്‍ ആ ചാന്‍സ് ഉപയോഗപ്പെടുത്താം എന്നാണ് എനിക്ക് തോന്നിയത് എന്നും കെ.എല്‍.രാഹുല്‍ പറയുന്നു. 

66 ബോളില്‍ നിന്നും 60 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നുവെങ്കിലും റിവ്യു പാഴാക്കിയ രാഹുലിനുള്ള വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com